വൃദ്ധ വീട്ടിൽ മരിച്ച നിലയിൽ : ദുരൂഹത എന്നാരോപിച്ചു നാട്ടുകാർ

എ കെ ജെ അയ്യര്‍| Last Modified വ്യാഴം, 14 ഡിസം‌ബര്‍ 2023 (17:12 IST)
തിരുവനന്തപുരം: വൃദ്ധയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയതിൽ ദുരൂഹത എന്നാരോപിച്ചു നാട്ടുകാർ ഇടപെട്ടു. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ ഏക മകനെ അറസ്റ്റ് ചെയ്തു. പുത്തലം വാലൻവിള വീട്ടിൽ ശ്യാമള എന്ന 76 കാരിയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

മൃതദേഹം പുഴുവരിച്ച നിലയിലായിരുന്നു. കഴിഞ്ഞ തിങ്കളാഴ്ചയാണ് മരണം സംഭവിച്ചത്. കാഴ്ച പരിമിതിയുള്ള ശ്യാമളയും ഏക മകൻ ശ്രീകുമാറും മാത്രമായിരുന്നു വീട്ടിൽ താമസിച്ചിരുന്നത്. ശ്രീകുമാർ തന്നെയാണ് മരണ വിവരം നാട്ടുകാരെയും വാർഡ് മെമ്പറെയും അറിയിച്ചത്. എന്നാൽ വിവരം അറിഞ്ഞു സമീപ വാസികൾ എത്തുമ്പോൾ വീട് വൃത്തിയാക്കി മൃതദേഹം മാറ്റിക്കിടത്തിയത് സംശയം ജനിപ്പിച്ചാണ് വിവരം പോലീസിനെ അറിയിച്ചത്.

ശ്യാമളയ്ക്ക് വേണ്ടത്ര പരിചരണം ലഭിച്ചിരുന്നില്ലെന്ന് പോലീസ് കണ്ടെത്തി. സമീപത്തെ ബൈപ്പാസ് നിർമ്മാണത്തിന് സ്ഥലം വിട്ടുകൊടുത്ത വകയിൽ ഈ കുടുംബത്തിന് നല്ലൊരു തുക ലഭിച്ചിരുന്നു. ഇയാൾ സ്ഥിരം മദ്യപാനിയാണെന്നും എന്നും വീട്ടിൽ വരാറില്ലെന്നും അയൽക്കാരുമായി അടുത്ത ബന്ധം ഒന്നും ഇല്ലാതിരുന്നു എന്നുമാണ് പോലീസ് കണ്ടെത്തിയത്. ആശാവർക്കർമാർ എത്തിയപ്പോൾ മാതാവിനെ ശുശ്രൂഷിക്കാൻ വീട്ടിൽ കയറ്റിയില്ലെന്നും പരാതി ഉയർന്നിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :