എസ്എഫ്‌ഐക്ക് എതിരെയുള്ള കള്ള പ്രചരണങ്ങളെ ചെറുക്കുമെന്ന് ഡിവൈഎഫ്‌ഐ

സിആര്‍ രവിചന്ദ്രന്‍| Last Modified തിങ്കള്‍, 6 നവം‌ബര്‍ 2023 (19:21 IST)
പുനലൂര്‍ കെഎസ്ആര്‍ടിസി ബസ് സ്റ്റേഷനില്‍ വിദ്യാര്‍ത്ഥിനിയുടെ കണ്‍സെഷനുമായി ബന്ധപ്പെട്ട പരാതി സംസാരിക്കാനെത്തിയ എസ്എഫ്‌ഐ നേതാക്കളെ കയ്യേറ്റം ചെയ്യുകയും എസ്എഫ്‌ഐക്ക് എതിരെയായി കള്ള പ്രചാരണം നടത്തുകയും ചെയ്യുന്ന ഐഎന്‍ടിയുസി, കോണ്‍ഗ്രസ്സ് പ്രചാരണത്തെ യുവജനങ്ങളെയും വിദ്യാര്‍ത്ഥികളെയും അണിനിരത്തി ചെറുക്കുമെന്ന് എസ്എഫ്‌ഐ, ഡിവൈഎഫ്‌ഐ
നേതൃത്വം പത്രസമ്മേളനത്തില്‍ അറിയിച്ചു. പുനലൂര്‍ ഗവണ്‍മെന്റ് കൊമേഴ്‌സ്യല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദ്യാര്‍ത്ഥിനി കണ്‍സഷന്‍ കാര്‍ഡ് കളഞ്ഞു പോയതിനെ തുടര്‍ന്ന് പുതിയ കണ്‌സഷന് വേണ്ടിയുള്ള പണമടച്ച് അപേക്ഷ നല്‍കിയിരുന്നു.

എന്നാല്‍ അപേക്ഷയില്‍ ലഭിച്ചത് പഴയ കണ്‍സഷന്‍ കാര്‍ഡ് തന്നെയാണ് ഇതിനെ തുടര്‍ന്ന് വിദ്യാര്‍ത്ഥിനി പുതിയ കാര്‍ഡിനായി അടച്ച പണം തിരികെ ചോദിക്കുകയും, എന്നാല്‍ തുക നല്‍കാന്‍ കഴിയില്ല എന്ന് അധികൃതര്‍ അറിയിച്ചതിനെ തുടര്‍ന്ന് വിദ്യാര്‍ത്ഥിനി പരാതി പറയുകയും എന്നാല്‍ പരാതി പറഞ്ഞ വിദ്യാര്‍ത്ഥിനിയെ അധികൃതര്‍ അപമാനിക്കുകയും ചെയ്തു. തുടര്‍ന്ന് വിഷയത്തില്‍ പരിഹാരം കാണണമെന്ന് ആവശ്യപ്പെടാനാണ് എസ്എഫ്‌ഐ ഏരിയാ നേതാക്കള്‍ ഓഫീസില്‍ സൂപ്രണ്ടിനെ നേരില്‍ കണ്ട് പരാതി പറയാന്‍ എത്തിയത്, അപ്രകാരം സംസാരിച്ചു കൊണ്ടിരിക്കെ രാഷ്ട്രീയ വിരോധം മുന്‍നിര്‍ത്തി വിഷയത്തില്‍ അനാവശ്യമായി ഇടപെട്ട് എസ്എഫ്‌ഐ ഭാരവാഹികളെ ഐഎന്‍ടിയുസി നേതാക്കള്‍ മര്‍ദ്ദിച്ചു.

തുടര്‍ന്ന് ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തി എന്ന് ആരോപിച്ച് കള്ള കേസും നല്‍കി. ഈ കേസിനെ പിന്‍പറ്റി എസ്എഫ്‌ഐ, ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെ ആക്ഷേപിക്കാന്‍ ഇറങ്ങി പുറപ്പെടുന്ന കലങ്കിന്‍മുകള്‍ വാര്‍ഡ് കൗണ്‍സിലറിന്റെ ശ്രമം കോണ്‍ഗ്രസ്സ് പുനഃസംഘടനയില്‍ മോഹിച്ച സ്ഥാനം ലഭിക്കാതെ പോയതിലുള്ള ജാള്യത മറയ്ക്കുവാനാണ്. സ്വന്തം പാര്‍ട്ടിയിലെ പ്രവര്‍ത്തകര്‍ അംഗീകരിക്കാത്തതിലുള്ള ദുഃഖം എസ്എഫ്‌ഐയെയും ഡിവൈഎഫ്‌ഐയെയും ആക്ഷേപിക്കുന്നതിലൂടെ മറക്കുവാന്‍ കഴിയുന്നുവെങ്കില്‍ അതിനെ സഹതാപത്തോടെ നോക്കികാണുവാനെ പുനലൂരിലെ എസ്എഫ്‌ഐയും ഡിവൈഎഫ്‌ഐയും ആഗ്രഹിക്കുന്നുള്ളൂവെന്നും, എസ്എഫ്‌ഐക്കും ഡിവൈഎഫ്‌ഐക്കും എതിരെയുള്ള കള്ള പ്രചരണങ്ങളെ യുവജനങ്ങളെയും വിദ്യാര്‍ത്ഥികളെയും അണിനിരത്തി ചെറുക്കുമെന്ന് എസ്എഫ്‌ഐ ഏരിയ ഭാരവാഹികളായ
ആരോമല്‍ ,സിയാദ്
ഡിവൈഎഫ്‌ഐ പുനലൂര്‍ ബ്ലോക്ക് പ്രസിഡന്റ് ശ്യഗിന്‍ കുമാര്‍, സെക്രട്ടറി അഡ്വ ശ്യാം എസ് എന്നിവര്‍ സംയുക്ത
പ്രസ്താവനയിലൂടെ അറിയിച്ചു. അഡ്വ ശ്യാം എസ് , ശ്യഗിന്‍ കുമാര്‍ , അഡ്വ എബി ഷിനു , ശുഭലക്ഷ്മി എന്നിവര്‍ വാര്‍ത്ത സമ്മേളനത്തില്‍ പങ്കെടുത്തു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ഇസ്രയേല്‍ ജയിലിലുള്ള മുഴുവന്‍ പാലസ്തീനികളെയും വിട്ടയച്ചാല്‍ ...

ഇസ്രയേല്‍ ജയിലിലുള്ള മുഴുവന്‍ പാലസ്തീനികളെയും വിട്ടയച്ചാല്‍ കൈവശമുള്ള ബന്ദികളെയും വിട്ടയക്കാം: പുതിയ ഉപാധിയുമായി ഹമാസ്
ഹമാസ് നേതാവ് ഖലീല്‍ അല്‍ ഹയാ ടെലിവിഷനിലൂടെ ജനങ്ങളെ അഭിസംബോധന ചെയ്യുമ്പോഴാണ് ഇക്കാര്യം ...

ഷൈൻ ടോം ചാക്കോയുടെ മുറിയിലെത്തിയ യുവതികളുടെ മൊഴിയെടുത്തു

ഷൈൻ ടോം ചാക്കോയുടെ മുറിയിലെത്തിയ യുവതികളുടെ മൊഴിയെടുത്തു
ഇവർ ലഹരി ഇടപാടുകളുടെ ഭാഗമല്ലെന്നും പൊലീസ് വ്യക്തമാക്കി.

പാമ്പ് കടിയേറ്റ് മരിച്ചെന്ന് കള്ളക്കഥ; യുവാവിന്റെ ...

പാമ്പ് കടിയേറ്റ് മരിച്ചെന്ന് കള്ളക്കഥ; യുവാവിന്റെ കൊലപാതകത്തില്‍ ഭാര്യയും കാമുകനും കുടുങ്ങിയത് ഇങ്ങനെ
പാമ്പ് കടിയേറ്റ് മരിച്ചെന്ന് തന്നെയാണ് യുവതി നാട്ടുകാരോടും പോലീസിനോടും പറഞ്ഞത്.

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, ...

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം
പെന്‍ഷന്‍ പറ്റുന്ന ലക്ഷക്കണക്കിനാളുകള്‍ കേരളത്തിലുണ്ട്. മരണസംഖ്യ വളരെ കുറവാണ്. എല്ലാവരും ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍
2021 ലായിരുന്നു സംഭവം.

നാലുവര്‍ഷ ബിരുദത്തില്‍ വിഷയം മാറ്റത്തിനും കോളേജ് ...

നാലുവര്‍ഷ ബിരുദത്തില്‍ വിഷയം മാറ്റത്തിനും കോളേജ് മാറ്റത്തിനും അവസരം
കോളേജ് തലത്തില്‍ മേജര്‍ വിഷയ മാറ്റങ്ങള്‍ക്കു ശേഷം ഒഴിവുവരുന്ന സീറ്റുകള്‍ സര്‍വ്വകലാശാലയെ ...

തന്റെ ഉപയോഗിച്ച സോക്‌സ് ദിവസവും മണത്ത ചൈനക്കാരന് ...

തന്റെ ഉപയോഗിച്ച സോക്‌സ് ദിവസവും മണത്ത ചൈനക്കാരന് ശ്വാസകോശത്തില്‍ ഫംഗസ് അണുബാധ!
മെഡിക്കല്‍ സ്‌കാനില്‍ ഗുരുതരമായ ശ്വാസകോശ അണുബാധയുടെ ലക്ഷണങ്ങള്‍ കണ്ടെത്തി.

ഷൈന്‍ ടോം ചാക്കോ ഒരു അവസരം കൂടെ ആവശ്യപ്പെട്ടു: താരത്തിന് ...

ഷൈന്‍ ടോം ചാക്കോ ഒരു അവസരം കൂടെ ആവശ്യപ്പെട്ടു: താരത്തിന് താക്കീത് നല്‍കി ഫെഫ്ക
ഇത്തരം തെറ്റുകളില്‍ പെടുന്നവര്‍ക്ക് തിരുത്താന്‍ ഒരു അവസരം കൊടുക്കുക എന്നത് മാനുഷികമായ ...

ആര്‍ഡിഎക്‌സ് വച്ചിട്ടുണ്ടെന്ന് ഇമെയില്‍ സന്ദേശം; കേരള ...

ആര്‍ഡിഎക്‌സ് വച്ചിട്ടുണ്ടെന്ന് ഇമെയില്‍ സന്ദേശം; കേരള ഹൈക്കോടതിയില്‍ ബോംബ് ഭീഷണി
മദ്രാസ് ടൈഗേഴ്‌സ് എന്ന പേരിലാണ് ഭീഷണി സന്ദേശം എത്തിയത്.

സര്‍ക്കാര്‍ ഒപ്പമുണ്ട്; സംസ്ഥാനത്തെ മുഴുവന്‍ കരാര്‍, ...

സര്‍ക്കാര്‍ ഒപ്പമുണ്ട്; സംസ്ഥാനത്തെ മുഴുവന്‍ കരാര്‍, താല്‍ക്കാലിക ജീവനക്കാരുടെയും ശമ്പളം വര്‍ധിപ്പിച്ചു
സംസ്ഥാന ബജറ്റില്‍ പ്രഖ്യാപിച്ചിരുന്ന വേതന വര്‍ധനവ് ആണ് ഇപ്പോള്‍ നടപ്പിലാക്കുന്നത്