സിആര്‍ രവിചന്ദ്രന്‍|
Last Modified ശനി, 6 മെയ് 2023 (15:41 IST)
തിരുവനന്തപുരത്ത് നായ കടിച്ചതിനെ തുടര്‍ന്ന് ആശുപത്രിയിലെത്തി ഇഞ്ചക്ഷന്‍ എടുത്തു മടങ്ങവെ ബൈക്ക് അപകടത്തില്‍ യുവാവ് മരിച്ചു. 28 കാരനായ മിഥുനാണ് മരിച്ചത്. ഗുരുതരമായ പരിക്കേറ്റ് മിഥുന്‍ ആശുപത്രിയില്‍ ചികിത്സയിരിക്കവെയാണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ ജില്ലാ ആശുപത്രിക്ക് സമീപമാണ് അപകടം ഉണ്ടായത്. തിങ്കളാഴ്ച രാവിലെയാണ് മിഥുനിനെ നായ കടിച്ചത്.
തുടര്‍ന്ന് ഇഞ്ചക്ഷന്‍ എടുക്കാന്‍ ജില്ലാ ആശുപത്രിയില്‍ എത്തുകയായിരുന്നു. മാര്‍ക്കറ്റ് ജംഗ്ഷനില്‍ നിന്നും വന്ന മറ്റൊരു ബൈക്ക് ഇടിച്ചാണ് അപകടം ഉണ്ടായത്.