തിരുവനന്തപുരത്ത് പത്ത് വയസ്സുകാരിയെ പീഡിപ്പിച്ച പ്രതിക്ക് അഞ്ച് വര്‍ഷം കഠിന തടവ്

സിആര്‍ രവിചന്ദ്രന്‍| Last Modified ബുധന്‍, 19 ഏപ്രില്‍ 2023 (17:42 IST)
പത്ത് വയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ അടിമലത്തുറ ഫാത്തിമ മാതാ പള്ളിക്ക് സമീപം പുറമ്പോക്ക് പുരയിടത്തില്‍ ക്രിസ്റ്റഫര്‍ (58)നെ അഞ്ച് വര്‍ഷം കഠിന തടവിനും 25,000 രൂപ പിഴയ്ക്കും തിരുവനന്തപുരം പ്രത്യേക
അതിവേഗ കോടതി ശിക്ഷിച്ചു. പിഴ അടച്ചില്ലെങ്കില്‍ മൂന്ന് മാസം കൂടുതല്‍ ശിക്ഷ അനുഭവിക്കണമെന്ന് ജഡ്ജി ആജ് സുദര്‍ശന്‍ ഉത്തരവില്‍ പറയുന്നു.













2020 നവംബര്‍ നാലിന് ഉച്ചയോടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഇരയായ കുട്ടിയും അനുജത്തിയും കൂടി നടന്ന് വരവെ
ഓട്ടോയില്‍ ഇരുന്ന പ്രതി കുട്ടികളെ പ്രതിയുടെ വീട്ടിലേയ്ക്ക് കൊണ്ട് പോയി പീഡിപ്പിച്ചുയെന്നാണ് പ്രോസിക്യൂഷന്‍ കേസ്. അച്ഛന്റെ കൂട്ടുകാരനാണ് താനെന്ന് പരിചയപ്പെടുത്തിയതിനാലാണ് കുട്ടികള്‍ പ്രതിയുടെ
വീട്ടിലേക്ക് ചെല്ലാന്‍
തയ്യാറായത്. അനിയത്തിയെ ഒരു മുറിയിലിരുത്തിയതിന് ശേഷം ഇരയെ മറ്റൊരു മുറിയില്‍ കൊണ്ട് പോയാണ്
പീഡിപ്പിച്ചത്.കുട്ടി കരഞ്ഞപ്പോള്‍ പ്രതി കുട്ടിക്ക് പൈസ കൊടുത്തിട്ട് മുട്ടായി വാങ്ങി തിരിച്ച് വരാന്‍ പറഞ്ഞു. ഇത് പുറത്ത് ആരോടും പറയരുതെന്നും പറഞ്ഞു. വെളിയില്‍ ഇറങ്ങിയ കുട്ടി അനിയത്തിയേയും കൂട്ടി വീട്ടില്‍ ഓടി പോയി അമ്മയോട് വിവരം പറഞ്ഞു. വീട്ടുകാര്‍ ഉടനെ പ്രതിയെ അന്വെഷിച്ച് വീട്ടിലെത്തിയപ്പോള്‍ പ്രതി വീടിന്റെ വാതില്‍ അടച്ചു. തുടര്‍ന്നാണ് വിഴിഞ്ഞം പൊലീസില്‍ പരാതി കൊടുത്തത്.






പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പ്രോസിക്യുട്ടര്‍ ആര്‍.എസ്.വിജയ് മോഹന്‍, അഭിഭാഷകരായ എം.മുബീന, ആര്‍.വൈ.അഖിലേഷ് എന്നിവര്‍ ഹാജരായി.പ്രോസിക്യൂഷന്‍ പതിനേഴ് സാക്ഷികളെ വിസ്സതരിച്ചു. പതിനേഴ് രേഖകളും ഹാജരാക്കി. പിഴ തുക ഇരയക്ക് നല്‍കണമെന്ന് ഉത്തരവില്‍ പറയുന്നു. വിഴിഞ്ഞം പൊലീസ് സ്റ്റേഷന്‍ സബ് ഇന്‍സ്‌പെക്ടര്‍മ്മാരായിരുന്ന അലോഷ്യസ്, കെ.എല്‍.സമ്പത്ത് എന്നിവരാണ് കേസ് അന്വെഷിച്ചത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, ...

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം
പെന്‍ഷന്‍ പറ്റുന്ന ലക്ഷക്കണക്കിനാളുകള്‍ കേരളത്തിലുണ്ട്. മരണസംഖ്യ വളരെ കുറവാണ്. എല്ലാവരും ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍
2021 ലായിരുന്നു സംഭവം.

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, ...

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ...

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ
നടൻ ബാലയ്‌ക്കെതിരെ വീണ്ടും ആരോപണങ്ങളുമായി മുൻഭാര്യ എലിസബത്ത് ഉദയൻ. തന്നെ വിവാഹം ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്
ആപ്പിള്‍, ബീറ്റ്റൂട്ട്, കാരറ്റ് എന്നിവയടങ്ങിയ ജ്യൂസിനെയാണ് എബിസി ജ്യൂസ്

മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ തഹാവൂര്‍ റാണയെ ...

മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ തഹാവൂര്‍ റാണയെ ഇന്ത്യയ്ക്ക് കൈമാറി അമേരിക്ക
റാണയെ ഇന്ത്യയ്ക്ക് കൈമാറിയെന്ന് യുഎസ് അറിയിച്ചു.

ഓഫറുകളുടെ പേരില്‍ സോഷ്യല്‍ മീഡിയ വഴി പരസ്യം ചെയ്യുന്ന പുതിയ ...

ഓഫറുകളുടെ പേരില്‍ സോഷ്യല്‍ മീഡിയ വഴി പരസ്യം ചെയ്യുന്ന പുതിയ തട്ടിപ്പ്; പോലീസിന്റെ മുന്നറിയിപ്പ്
കുറഞ്ഞ വിലയ്ക്ക് ബ്രാന്‍ഡഡ് ആയ ഇലക്ട്രോണിക്സ്, മറ്റു ഉത്പന്നങ്ങള്‍ എന്നിവ നല്‍കുന്നു ...

ലോകത്തിലെ ഏറ്റവും വലിയ പ്രകൃതി സൗഹൃദ ചരക്കു കപ്പല്‍ ...

ലോകത്തിലെ ഏറ്റവും വലിയ പ്രകൃതി സൗഹൃദ ചരക്കു കപ്പല്‍ എംഎസ്‌സി തുര്‍ക്കി വിഴിഞ്ഞത്തെത്തി
കപ്പല്‍ ആദ്യമായാണ് ഒരു ഇന്ത്യന്‍ തുറമുഖത്ത് അടുപ്പിക്കുന്നത്.

അമേരിക്കയില്‍ സിബിപി വണ്‍ ആപ്പ് നയത്തിലൂടെ താമസിക്കുന്ന ...

അമേരിക്കയില്‍ സിബിപി വണ്‍ ആപ്പ് നയത്തിലൂടെ താമസിക്കുന്ന 9ലക്ഷം കുടിയേറ്റക്കാര്‍ക്ക് പണി; പെര്‍മിറ്റ് റദ്ദാക്കി
ബൈഡന്‍ ഭരണകൂടത്തിന്റെ ഈ ആപ്പ് നയം പ്രകാരം 2023 ജനുവരി മുതല്‍ 9 ലക്ഷത്തിലധികം ...

'ആ രാജ്യങ്ങള്‍ തന്നെ വിളിച്ചു കെഞ്ചുകയാണ്': പകര ചുങ്കം ...

'ആ രാജ്യങ്ങള്‍ തന്നെ വിളിച്ചു കെഞ്ചുകയാണ്': പകര ചുങ്കം ഏര്‍പ്പെടുത്തിയ രാജ്യങ്ങളെ പരിഹസിച്ച് ട്രംപ്
ഫാര്‍മ മേഖലയുമായി ബന്ധപ്പെട്ട തീരുവാ പ്രഖ്യാപനം ഉടന്‍ നടത്തുമെന്നും ട്രംപ് പ്രഖ്യാപിച്ചു.