സിആര്‍ രവിചന്ദ്രന്‍|
Last Modified ചൊവ്വ, 18 ഏപ്രില്‍ 2023 (14:26 IST)
അപകടമുണ്ടായപ്പോള്‍ നഷ്ടപരിഹാരമായി കാറുകാരന് 48,000 രൂപ ആവശ്യപ്പെട്ടതില്‍ മനംനൊന്ത് 21 കാരനായ ഫോട്ടോ ഡ്രൈവര്‍ ആത്മഹത്യ ചെയ്തു. നാട്ടുകാര്‍ക്കും മുന്നില്‍ വച്ചുള്ള ആധിക്ഷേപത്തില് മനം നൊന്താണ് യുവാവ് ആത്മഹത്യ ചെയ്തതെന്ന് കുടുംബം ആരോപിച്ചു. വിഴിഞ്ഞം ഉച്ചക്കട എസ് എസ് നിവാസില്‍ ആദര്‍ശ് എസ്എസ് ആണ് മരിച്ചത്. വെള്ളിയാഴ്ച രാത്രിയാണ് ആദര്‍ശ് ആത്മഹത്യ ചെയ്തത്. രാത്രി 7 മണിയോടെ ആദര്‍ശ് ഓടിച്ചിരുന്ന ഓട്ടോറിക്ഷ ഒരു സ്വിഫ്റ്റ് കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തില്‍ ആദര്‍ശിന് പരിക്കേറ്റിരുന്നു.
പിന്നാലെ കാറുകാരന് ആദര്‍ശ് മദ്യപിച്ചിട്ടുണ്ടെന്നും ലൈറ്റ് ഇല്ലാതെയാണ് വന്നതെന്നും തടിച്ചുകൂടിയ നാട്ടുകാര്‍ക്ക് മുന്നില്‍ ആരോപിച്ചു.
ഇന്‍ഷുറന്‍സ് ക്ലെയിം ചെയ്യാമെന്ന് ആദര്‍ശ് പറഞ്ഞെങ്കിലും കാര്‍ ഓടിച്ചിരുന്ന യുവാവ് തയ്യാറായില്ല. ഇതിനിടെ ആദര്‍ശിന്റെ സഹോദരന് സ്ഥലത്തെത്തുകയും പരിക്കേറ്റ ആദര്‍ശിനോട് വീട്ടില്‍ പോകാന്‍ ആവശ്യപ്പെടുകയും ചെയ്തു. വീട്ടിലെത്തിയ ആദര്‍ശ് തൂങ്ങിമരിക്കുകയായിരുന്നു.