ഓട്ടിസം ബാധിതനായ പതിനാലുകാരനെ പീഡിപ്പിച്ച കേസ്; പ്രതിക്ക് ഏഴ് വര്‍ഷം കഠിന തടവും 25,000 രൂപ പിഴയും

സിആര്‍ രവിചന്ദ്രന്‍| Last Modified ചൊവ്വ, 4 ഏപ്രില്‍ 2023 (18:18 IST)
ഓട്ടിസം രോഗബാധിതനായ പതിനാല്കാരനെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ കേസില്‍ പ്രതിയായ വെള്ളനാട് പുനലാല്‍ വിമല്‍ നിവാസില്‍ വിമല്‍ കുമാര്‍ (41) നെ ഏഴ് വര്‍ഷം കഠിന തടവിനും 25,000 രൂപ പിഴയ്ക്കും തിരുവനന്തപുരം പ്രത്യേക അതിവേഗ കോടതി ശിക്ഷിച്ചു. പിഴ അടച്ചില്ലെങ്കില്‍ ഒരു വര്‍ഷം കൂടുതല്‍ ശിക്ഷ അനുഭവിക്കണമെന്നും ജഡ്ജി ആജ് സുദര്‍ശന്‍ വിധി ന്യായത്തില്‍ പറയുന്നു. പിഴ അടച്ചാല്‍ അത് കുട്ടിക്ക് നല്‍കണമെന്നും വിധിയില്‍ പറയുന്നുണ്ട്.












2013 സെപതംബര്‍ ഇരുപത് രാത്രി പത്തരയോടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. കുട്ടി ചവറ് കളയുന്നതിന് വീട്ടില്‍ നിന്ന് റോഡില്‍ വന്നതായിരുന്നു. ബസ് ഡ്രൈവറായ പ്രതി ഓട്ടം കഴിഞ്ഞ് വള്ളക്കടവ് കാരാളി ഭാഗത്ത് ബസ്സില്‍ ഇരിക്കുകയായിരുന്നു. ഈ സമയം ചവറ് കളയാന്‍ എത്തിയ കുട്ടിയെ ബലം പ്രയോഗിച്ച് ബസ്സിനുള്ളില്‍ വലിച്ച് കയറ്റി പ്രകൃതി വിരുദ്ധ ലൈംഗിക പീഡനം നടത്തുകയും കവിളില്‍ കടിക്കുകയും ചെയ്തു. കുട്ടി ഭയന്ന് വീട്ടിലെത്തിയെങ്കിലും ആരോടും വിവരം പറഞ്ഞില്ല. ഓട്ടിസത്തിന്
മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍
ചികിത്സയുള്ളതായ കുട്ടി ഭയന്ന് നടക്കുന്നത് ശ്രദ്ധിച്ച വീട്ടുകാര്‍ ചോദിച്ചപ്പോഴാണ് കുട്ടി വിവരം പുറത്ത് പറയുന്നത്. തൊട്ടടുത്ത ദിവസം ബസ്സിലുണ്ടായിരുന്ന പ്രതിയെ കുട്ടി തന്നെ ബന്ധുക്കള്‍ക്ക് കാണിച്ച് കൊടുത്തു.തുടര്‍ന്നാണ് വഞ്ചിയൂര്‍ പൊലീസ് കേസെടുത്തത്.









പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പബ്ലിക്ക്
പ്രോസിക്യൂട്ടര്‍ ആര്‍.എസ്.വിജയ് മോഹന്‍ ഹാജരായി.പ്രോസിക്യൂഷന്‍ പതിമൂന്ന് സാക്ഷികളെ വിസ്തരിച്ചു. പതിനേഴ് രേഖകള്‍, മൂന്ന് തൊണ്ടി മുതലുകള്‍
ഹാജരാക്കി.കേസിന്റെ വിസ്താര സമയത്ത് ഒളിവില്‍ പോയ പ്രതിയെ
വഞ്ചിയുര്‍ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. റിമാന്‍ഡില്‍ കഴിയവെയാണ് കേസില്‍ ശിക്ഷിക്കുന്നത്. വഞ്ചിയൂര്‍ എസ് ഐയായിരുന്ന ബി.മധുസൂധനന്‍ നായരാണ് കേസ് അന്വേഷിച്ചത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, ...

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം
പെന്‍ഷന്‍ പറ്റുന്ന ലക്ഷക്കണക്കിനാളുകള്‍ കേരളത്തിലുണ്ട്. മരണസംഖ്യ വളരെ കുറവാണ്. എല്ലാവരും ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍
2021 ലായിരുന്നു സംഭവം.

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, ...

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ...

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ
നടൻ ബാലയ്‌ക്കെതിരെ വീണ്ടും ആരോപണങ്ങളുമായി മുൻഭാര്യ എലിസബത്ത് ഉദയൻ. തന്നെ വിവാഹം ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്
ആപ്പിള്‍, ബീറ്റ്റൂട്ട്, കാരറ്റ് എന്നിവയടങ്ങിയ ജ്യൂസിനെയാണ് എബിസി ജ്യൂസ്

'എമ്പുരാന്‍' ക്രിസ്ത്യന്‍ വിശ്വാസത്തിനു എതിരാണ്: ബിജെപി

'എമ്പുരാന്‍' ക്രിസ്ത്യന്‍ വിശ്വാസത്തിനു എതിരാണ്: ബിജെപി എംപി
ക്രൈസ്തവ വിശ്വാസങ്ങളെ എമ്പുരാനില്‍ അവഹേളിക്കുന്നതായി നേരത്തെ ആരോപണം ഉയര്‍ന്നിരുന്നു

പാലക്കാട് ഫ്രിഡ്ജില്‍ നിന്ന് തീപിടിച്ച് വീട് കത്തി നശിച്ചു

പാലക്കാട് ഫ്രിഡ്ജില്‍ നിന്ന് തീപിടിച്ച് വീട് കത്തി നശിച്ചു
പാലക്കാട് ഫ്രിഡ്ജില്‍ നിന്ന് തീപിടിച്ച് വീട് കത്തി നശിച്ചു. പട്ടാമ്പി സ്വദേശി ...

ഇന്നുമുതല്‍ വേനല്‍ മഴ ശക്തമാകും; ഇന്ന് മൂന്ന് ജില്ലകളില്‍ ...

ഇന്നുമുതല്‍ വേനല്‍ മഴ ശക്തമാകും; ഇന്ന് മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
സംസ്ഥാനത്ത് ഇന്നുമുതല്‍ വേനല്‍ മഴ ശക്തമാകും. ഇന്ന് മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് ...

ജിമ്മുകളിലെ അനധികൃത സ്റ്റിറോയ്ഡുകൾക്കെതിരെ കർശന നടപടി: ...

ജിമ്മുകളിലെ അനധികൃത സ്റ്റിറോയ്ഡുകൾക്കെതിരെ  കർശന നടപടി: ഓൺലൈൻ വിൽപ്പന തടയാൻ കേന്ദ്ര ആരോഗ്യമന്ത്രി നഡ്ഡയോട് അഭ്യർഥിച്ച് മന്ത്രി വീണാ ജോർജ്
ഇത്തരം മരുന്നുകളുടെ ദുരുപയോഗം ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കാം എന്നതിനാല്‍ ...

India- Pakistan Ceasefire Breach: പാകിസ്താൻ സൈന്യം ...

India- Pakistan Ceasefire Breach: പാകിസ്താൻ സൈന്യം വെടിനിർത്തൽ ലംഘിച്ച് ഇന്ത്യൻ പ്രദേശത്തേക്ക് കടന്നതായി റിപ്പോർട്ട് : സ്ഥിരീകരിച്ച് സൈന്യം
2021-ലെ ഡയറക്ടര്‍ ജനറല്‍സ് മിലിട്ടറി ഓപ്പറേഷന്‍സ് (DGsMO) ഉടമ്പടി പാലിക്കാനുള്ള ...