ആറ്റിങ്ങലില്‍ കൊറിയര്‍ സര്‍വീസിന്റെ മറവില്‍ കഞ്ചാവ് വില്‍പ്പന; പിടിച്ചെടുത്തത് 5കിലോയിലധികം കഞ്ചാവ്

സിആര്‍ രവിചന്ദ്രന്‍| Last Modified ശനി, 24 ഡിസം‌ബര്‍ 2022 (13:36 IST)
ആറ്റിങ്ങലില്‍ കൊറിയര്‍ സര്‍വീസിന്റെ മറവില്‍ കഞ്ചാവ് വില്‍പ്പന. ആറ്റിങ്ങല്‍ വഞ്ചിയൂര്‍ വൈദ്യശാല മുക്കില്‍ പ്രവര്‍ത്തിക്കുന്ന ഡിടിഡിസി ധീരജ് അസോസിയേറ്റ്‌സ് എന്ന കൊറിയര്‍ സര്‍വീസ് സ്ഥാപനത്തില്‍ നിന്നാണ് വില്‍പ്പനയ്ക്കായി എത്തിച്ച 5.25 കിലോ കഞ്ചാവ് പിടികൂടിയത്. സ്ഥാപനത്തിന്റെ ഉടമയായ ധീരജിനെ പോലീസ് അറസ്റ്റ് ചെയ്തു. തൃശ്ശൂരില്‍ നിന്നും കഞ്ചാവ് എത്തിച്ചാണ് ഇയാള്‍ വില്പന നടത്തിയിരുന്നതെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :