തിരുവനന്തപുരത്ത് ബൈക്ക് അപകടത്തില്‍ രണ്ടു യുവാക്കള്‍ മരിച്ചു

സിആര്‍ രവിചന്ദ്രന്‍| Last Modified ബുധന്‍, 30 നവം‌ബര്‍ 2022 (12:09 IST)
തിരുവനന്തപുരത്ത്
നെയ്യാറ്റിന്‍കരയില്‍ ബൈക്ക് അപകടത്തില്‍ രണ്ടു യുവാക്കള്‍ മരിച്ചു. തെങ്ങറത്തല സ്വദേശികളായ ജോബിന്‍ (22), ജഫ്രീന്‍ (19) എന്നിവരാണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ ഒരു മണിക്കാണ് അപകടം ഉണ്ടായത്. ഇവര്‍ സഞ്ചരിച്ചിരുന്ന ബൈക്ക് ലോറിയില്‍ തട്ടി നിയന്ത്രണംവിട്ട് റോഡില്‍ മറിഞ്ഞാണ് അപകടം ഉണ്ടായത്.

റോഡില്‍ വളവില്‍ വച്ച് സിമന്റ് ലോറിയിലാണ് ബൈക്ക് തട്ടിയത്. ബൈക്കില്‍ ഉണ്ടായിരുന്ന മറ്റൊരു യുവാവിന് പരിക്കേറ്റിട്ടുണ്ട്. യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :