മേയറുടെ കത്ത് വിവാദം; തിരുവനന്തപുരത്ത് സംഘര്‍ഷാവസ്ഥ

സിആര്‍ രവിചന്ദ്രന്‍| Last Modified ശനി, 5 നവം‌ബര്‍ 2022 (12:51 IST)
മേയര്‍ ആര്യ രാജേന്ദ്രന്റെ കത്ത് വിവാദത്തില്‍ തിരുവനന്തപുരത്ത് സംഘര്‍ഷാവസ്ഥ. തിരുവനന്തപുരം നഗരസഭയ്ക്ക് മുന്നില്‍ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധിക്കുകയാണ്. സിപിഎം പ്രവര്‍ത്തകരെ താല്‍ക്കാലിക ഒഴിവുകളിലേക്ക് തിരുകികയറ്റുന്നതിന്റെ കത്താണ് പുറത്തുവന്നിരിക്കുന്നത്. കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ മാര്‍ച്ചിനിടെ പൊലീസുമായി ഉന്തുംതള്ളുമുണ്ടായി.

സത്യപ്രതിജ്ഞ ലംഘനം നടത്തിയ മേയര്‍ രാജി വയ്ക്കണമെന്നാണ് ആവശ്യം. ബിജെപിയും നഗരസഭയ്ക്ക് മുന്നില്‍ പ്രതിഷേധം നടത്തുകയാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :