തിരുവനന്തപുരം എസ്എടി ഹോസ്പിറ്റല്‍ ഹെല്‍ത്ത് എഡ്യൂക്കേഷന്‍ സൊസൈറ്റിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഫാര്‍മസികളിലേയ്ക്ക് ഫാര്‍മസിസ്റ്റുകളെ ആവശ്യം

സിആര്‍ രവിചന്ദ്രന്‍| Last Modified തിങ്കള്‍, 17 ഒക്‌ടോബര്‍ 2022 (10:00 IST)
തിരുവനന്തപുരം: എസ് എ ടി ഹോസ്പിറ്റല്‍ ഹെല്‍ത്ത് എഡ്യൂക്കേഷന്‍ സൊസൈറ്റിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഫാര്‍മസികളിലേയ്ക്ക് ഫാര്‍മസിസ്റ്റുകളെ നിയമിക്കുന്നതിന് വാക്ക് -ഇന്‍- ഇന്റര്‍വ്യൂ നടത്തുന്നു. മിനിമം യോഗ്യത : (1) കേരളാ സര്‍ക്കാര്‍ അംഗീകരിച്ച ഫാര്‍മസി ഡിപ്ലോമ കോഴ്‌സ് പാസായിരിക്കണം. (2) കേരളാ ഫാര്‍മസി കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ ഉണ്ടായിരിക്കണം. പ്രായം 2022 ഒക്ടോബര്‍ 31 ന് 35 വയസ് കഴിയാന്‍ പാടില്ല.

ഒഴിവുകളുടെ എണ്ണം : കണക്കാക്കപ്പെട്ടിട്ടില്ല.
താത്പര്യമുള്ളവര്‍
25/10/2022 രാവിലെ 10.30 ന്
നടക്കുന്ന ഇന്റര്‍വ്യൂവില്‍ ജനനത്തീയതി, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം പങ്കെടുക്കേണ്ടതാണ്. ഇന്റര്‍വ്യൂ നടക്കുന്ന സ്ഥലം: എസ് എ ടി ആശുപത്രി ഗോള്‍ഡന്‍ ജൂബിലി ബ്ലോക്കില്‍ പ്രവര്‍ത്തിക്കുന്ന
സൊസൈറ്റിയുടെ ഓഫീസ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :