സിആര്‍ രവിചന്ദ്രന്‍|
Last Modified തിങ്കള്‍, 27 ജൂണ്‍ 2022 (08:17 IST)
തിരുവനന്തപുരത്ത് മത്സ്യബന്ധന വള്ളം മറിഞ്ഞ് ഒരാള്‍ മരിച്ചു. അഞ്ചുതെങ്ങ് മണ്ണാകുളം ചായ്കുടി പുരയിടത്തില്‍ രാജു ആണ് മരിച്ചത്. 41 വയസായിരുന്നു. വള്ളത്തിലുണ്ടായിരുന്ന മറ്റുമൂന്നുപേര്‍ നീന്തിരക്ഷപ്പെടുകയായിരുന്നു. കഴിഞ്ഞ ദിവസം വൈകുന്നേരം നാലുമണിയോടെയാണ് അപകടം നടക്കുന്നത്. വള്ളം കടലില്‍ ഇറക്കുന്നതിനിടെ ശക്തമായ തിരയില്‍ വള്ളം മറിയുകയായിരുന്നു.
ഇദ്ദേഹത്തെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.