തിരുവനന്തപുരത്ത് ബസ് സ്റ്റാന്‍ഡില്‍ ബോംബ് ഭീഷണി

സിആര്‍ രവിചന്ദ്രന്‍| Last Modified തിങ്കള്‍, 28 ഫെബ്രുവരി 2022 (13:36 IST)
തിരുവനന്തപുരത്ത് ബസ് സ്റ്റാന്‍ഡില്‍ ബോംബ് ഭീഷണി. തിരുവനന്തപുരം കണിയാപുരം കെ എസ് ആര്‍ടിസി ബസ് സ്റ്റാന്‍ഡിലാണ് ഭീഷണി. ഇന്റര്‍നെറ്റ് കോള്‍ വഴി തമ്പാനൂര്‍ ബസ്സ് ഡിപ്പോയിലാണ് ഭീഷണി സന്ദേശമെത്തിയത്. തുടര്‍ന്ന് ജീവനക്കാരെയും യാത്രക്കാരെയും ഒഴിപിക്കുകയും ആറ്റിങ്ങല്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ പരിശോധന നടത്തുകയും ചെയ്തു. എന്നാല്‍ ഇതൊരു വ്യാജ ഭീഷണി ആണെന്നാണ് പോലീസിന്റെ നിഗമനം എന്നിരുന്നാലും സംഭവ സ്ഥലത്ത് ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്. ബസ് സര്‍വീസുകള്‍ തയസ്സമില്ലാതെ നടക്കുന്നുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :