സിആര്‍ രവിചന്ദ്രന്‍|
Last Modified ചൊവ്വ, 23 നവംബര്‍ 2021 (10:37 IST)
പരോളില്‍ ഇറങ്ങിയ കൊലക്കേസ് പ്രതി കുഴഞ്ഞുവീണ് മരിച്ചു. തിരുവനന്തപുരം നെയ്യാറ്റിന്‍കര സ്വദേശി സുരേന്ദ്രന്‍ ആണ് മരിച്ചത്. 58 വയസായിരുന്നു. പാറശാലയില്‍ നടന്ന കൊലപാതകവുമായി ബന്ധപ്പെട്ടാണ് ഇയാള്‍ ജയിലിലായിരുന്നത്. കാട്ടാക്കട നെട്ടുകാല്‍ത്തേരി ജയിലിലായിരുന്നു. പരോളില്‍ ഇറങ്ങി ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് കുഴഞ്ഞുവീഴുകയായിരുന്നു. പോസ്റ്റുമോര്‍ട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.