വെള്ളറടയില്‍ മദ്യപിക്കാന്‍ പണം നല്‍കാത്തതിന് ഭാര്യയെ കല്ലെറിഞ്ഞ ഭര്‍ത്താവ് പിടിയില്‍

സിആര്‍ രവിചന്ദ്രന്‍| Last Modified വ്യാഴം, 11 നവം‌ബര്‍ 2021 (08:08 IST)
വെള്ളറടയില്‍ മദ്യപിക്കാന്‍ പണം നല്‍കാത്തതിന് ഭാര്യയെ കല്ലെറിഞ്ഞ ഭര്‍ത്താവ് പിടിയില്‍. കാരമൂട് കരിമരം മിച്ചഭൂമി കോളനിയില്‍ അനില്‍കുമാര്‍(32) ആണ് അറസ്റ്റിലായത്. വെള്ളറട പൊലീസാണ് ഇയാളെ അറസ്റ്റുചെയ്തത്. ഭാര്യയുടെ നിലവിളികേട്ട് അനില്‍കുമാര്‍ ഓടി രക്ഷപ്പെടുകയായിരുന്നു. നാട്ടുകാരാണ് പൊലീസില്‍ വിവരമറിയിച്ചത്. പൊലീസിനെ വെട്ടിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ പൊലീസ് ഓടിച്ചിട്ടാണ് പിടികൂടിയത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :