സിആര്‍ രവിചന്ദ്രന്‍|
Last Modified ശനി, 25 സെപ്‌റ്റംബര്‍ 2021 (21:54 IST)
മൂത്രം ഒഴിക്കാനിറങ്ങിയ യുവാവിനെ മര്‍ദ്ദിച്ച എസ്‌ഐയുടെ മക്കള്‍ ടിപ്പറിനടിയിലാകുമെന്ന് ഭീഷണി. സംഭവത്തില്‍ സാമൂഹിക പ്രവര്‍ത്തകനായ പാച്ചിറ നവാസിനെതിരെ കേസെടുത്തു. ഫേസ്ബുക്ക് വീഡിയോയിലൂടെയാണ് ഇയാള്‍ എസ്എസ് സനല്‍കുമാറിന്റെ മക്കള്‍ക്കെതിരെ ഭീഷണി മുഴക്കിയത്.
ടിപ്പറിന്റെ അടിയിലോ റെയില്‍വേ ട്രാക്കിലോ മക്കള്‍ മരിച്ചുകിടക്കുമെന്നാണ് പറഞ്ഞത്. അന്വേഷണത്തിന്റെ ഭാഗമായി നവാസിന്റെ ഫോണും സിം കാര്‍ഡ് പൊലീസിനുമുന്നില്‍ ഹാജരാക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. പൂവാര്‍ പൊലീസാണ് കേസെടുത്തിട്ടുള്ളത്. വീഡിയോ കാല്‍ ലക്ഷത്തോളം പേര്‍ കണ്ടിട്ടുണ്ട്.