സിആര്‍ രവിചന്ദ്രന്‍|
Last Modified വ്യാഴം, 2 സെപ്റ്റംബര്‍ 2021 (11:28 IST)
വ്യാജ ലൈസന്‍സില്‍ തോക്ക് കൈവശം വച്ച അഞ്ച് കശ്മീര്‍ യുവാക്കള്‍ തിരുവനന്തപുരത്ത് പിടിയിലായി. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ കരമന പൊലീസ് നിറമണ്‍കരയിലെ താമസസ്ഥലത്തു നിന്നാണ് ഇവരെ അറസ്റ്റുചെയ്തത്. ഷൗക്കത്തലി, ഷുക്കൂര്‍ അഹമ്മദ്, ഗുല്‍സമാന്‍, മുഷ്താഖ് ഹുസൈന്, മുഹമ്മദ് ജാവേദ് എന്നിവരാണ് പിടിയിലായത്.
ഇവരില്‍ നിന്ന് ഇരട്ടക്കുഴല്‍ തോക്കുകളും 25 റൗണ്ട് ബുള്ളറ്റുകളും പിടിച്ചെടുത്തു. ഇവര്‍ ആറുമാസം മുന്‍പാണ് കേരളത്തില്‍ എത്തിയത്.