സിആര്‍ രവിചന്ദ്രന്‍|
Last Modified ചൊവ്വ, 31 ഓഗസ്റ്റ് 2021 (20:06 IST)
തിരുവനന്തപുരം ചെങ്കോട്ടുകോണം ശാസ്തവട്ടത്ത് ഭാര്യയെ ഭര്‍ത്താവ് വെട്ടിക്കൊന്നു. ജോലി കഴിഞ്ഞ് മടങ്ങിയെത്തിയ ഷീബയെയാണ് (38) ഭര്‍ത്താവ് സുരേഷെന്ന സെല്‍വരാജ് നടുറോഡിലിട്ട് വെട്ടിക്കൊന്നത്. സംഭവത്തില്‍ മാരകമായി പരിക്കേറ്റ ഷീബയെ ഉടന്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിയില്‍ വച്ച് മരണപ്പെടുകയായിരുന്നു.
കൊലപാതകത്തിനുപിന്നില്‍ കുടുംബ പ്രശ്‌നമാകുമെന്നാണ് പൊലീസിന്റെ നിഗമനം. സംഭവത്തില്‍ പോത്തന്‍കോട് പോലീസ് സെല്‍വരാജിനെ കസ്റ്റഡിയിലെടുത്തു.