ശ്രീനു എസ്|
Last Modified തിങ്കള്‍, 9 ഓഗസ്റ്റ് 2021 (17:26 IST)
ശ്രീറാം വെങ്കട്ടരാമന്റെ ഫോട്ടോ പകര്‍ത്തുന്നതിനിടെ വഞ്ചിയൂര്‍ കോടതിയില്‍ മാധ്യമപ്രവര്‍ത്തകരെ അഭിഭാഷകര്‍ മര്‍ദ്ദിച്ചു. വഞ്ചിയൂര്‍ കോടതി വളപ്പിലാണ് സംഭവം. കെഎം ബഷീറിനെ കാറിടിച്ചു കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികളായ ശ്രീറാം വെങ്കട്ടരാമന്റേയും വഫ ഫിറോസിന്റെയും ചിത്രം പകര്‍ത്തുകയായിരുന്നു മാധ്യമപ്രവര്‍ത്തകര്‍.
സിറാജ് ഫോട്ടോഗ്രഫര്‍ ശിവജിക്കും പ്രത്രപ്രവര്‍ത്തക യൂണിയന്‍ നേതാവ് സുരേഷ് വെള്ളിമംഗലത്തിനേരെയും കൈയേറ്റമുണ്ടായി.