ജൂണ്‍ 16വരെ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് നിര്‍ദേശം

ശ്രീനു എസ്| Last Modified ശനി, 12 ജൂണ്‍ 2021 (17:08 IST)
ഇന്നു മുതല്‍ 16 വരെ കേരള-കര്‍ണാടക തീരത്തും ലക്ഷദ്വീപ് പ്രദേശങ്ങളിലും മണിക്കൂറില്‍ 45 മുതല്‍ 55 കി.മീ. വേഗതയിലും, ചില അവസരങ്ങളില്‍ 65 കി.മീ. വേഗതയിലും വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനു സാധ്യതയുണ്ടെന്നു കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുള്ളതിനാല്‍ ഈ ദിവസങ്ങളില്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നു ജില്ലാ കളക്ടര്‍ ഡോ. നവ്ജ്യോത് ഖോസ അറിയിച്ചു.

ഇന്നും നാളെയും (ജൂണ്‍ 12,13) അറബിക്കടലിന്റെ തെക്ക്-പടിഞ്ഞാറ്, സമീപ പ്രദേശത്തുള്ള മധ്യ പടിഞ്ഞാറ്
ഭാഗത്തും ബംഗാള്‍ ഉള്‍ക്കടലിന്റെ തെക്ക്, മധ്യ, വടക്ക് ഭാഗത്തും മണിക്കൂറില്‍ 45 മുതല്‍ 55
കി.മീ വരെ വേഗതയിലും, ഗള്‍ഫ് ഓഫ് മാന്നാര്‍ മേഖലയില്‍ മണിക്കൂറില്‍ 40 മുതല്‍ 50
കി.മീ. വേഗതയിലും, അറബിക്കടലിന്റെ
വടക്കു ഭാഗത്ത് മണിക്കൂറില്‍ 40 മുതല്‍ 50 കി.മീ. വേഗതയിലും വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനു സാധ്യതയുണ്ട്.

ജൂണ്‍ 14ന് അറബിക്കടലിന്റെ തെക്ക്-പടിഞ്ഞാറ്, സമീപ പ്രദേശത്തുള്ള മധ്യ പടിഞ്ഞാറു ഭാഗത്തും, ബംഗാള്‍ ഉള്‍ക്കടലിന്റെ തെക്ക്, മധ്യ, വടക്ക് ഭാഗത്തും മണിക്കൂറില്‍ 45 മുതല്‍ 55 കി.മീ വരെ വേഗതയിലും, അറബിക്കടലിന്റെ വടക്കു ഭാഗത്ത് മണിക്കൂറില്‍ 40 മുതല്‍ 50 കി.മീ. വേഗതയിലും വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനു സാധ്യതയുണ്ട്.

ജൂണ്‍ 15ന് അറബിക്കടലിന്റെ തെക്ക്-പടിഞ്ഞാറ്, സമീപ പ്രദേശത്തുള്ള മധ്യ പടിഞ്ഞാറ്
ഭാഗത്തും, മണിക്കൂറില്‍ 40 മുതല്‍ 50 കി.മീ വരെ വേഗതയിലും ചില അവസരങ്ങളില്‍ 60 കി.മീ. വേഗതയിലും, അറബിക്കടലിന്റെ വടക്ക് ഭാഗത്തും, ലക്ഷദ്വീപ് മേഖലയിലും, കേരളതീരത്തും മണിക്കൂറില്‍ 40 മുതല്‍ 50 കി.മീ വരെ
വേഗതയിലും വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ട്.

ജൂണ്‍ 16ന് അറബിക്കടലിന്റെ തെക്ക്-പടിഞ്ഞാറ്, സമീപ പ്രദേശത്തുള്ള മധ്യ പടിഞ്ഞാറ്
ഭാഗത്തും, മണിക്കൂറില്‍ 40 മുതല്‍ 50 കി.മീ വരെ വേഗതയിലും, ചില അവസരങ്ങളില്‍ 60 കി.മീ. വേഗതയിലും,
അറബി കടലിന്റെ വടക്ക് ഭാഗത്തും, ലക്ഷദ്വീപ് മേഖലയിലും, കേരളതീരത്തും മണിക്കൂറില്‍ 40 മുതല്‍ 50 കി.മീ വരെ
വേഗതയിലും വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ട്. ഇവ മുന്‍നിര്‍ത്തി ഈ ദിവസങ്ങളില്‍ ഈ പ്രദേശങ്ങളില്‍ മത്സ്യബന്ധനത്തിനു പോകരുതെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :