ശ്രീനു എസ്|
Last Modified ബുധന്‍, 10 മാര്‍ച്ച് 2021 (09:36 IST)
നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് തിരുവനന്തപുരം ജില്ലയുടെ അതിര്‍ത്തി പ്രദേശങ്ങളിലും ചെക്ക് പോസ്റ്റുകളിലും പരിശോധന ശക്തമാക്കാന്‍ എക്സൈസ് തീരുമാനം.
അനധികൃതമായി മദ്യം, മയക്കുമരുന്ന്, പണം എന്നിവ അതിര്‍ത്തി പ്രദേശങ്ങളിലൂടെ ജില്ലയിലെത്തുന്നത് തടയാന്‍ തമിഴ്നാട് എക്സൈസ്, പോലീസ് വകുപ്പുകളുമായി സഹകരിച്ച് ജോയിന്റ് പട്രോളിംഗ് നടത്തും.
സ്പിരിറ്റ് കടത്തുണ്ടാകാന്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ പട്രോളിംഗ് കാര്യക്ഷമമാക്കും. കൂടുതല്‍ സേനയെ വിന്യസിച്ച് ചെക്ക്പോസ്റ്റുകള്‍ ശക്തിപ്പെടുത്താനും തീരുമാനിച്ചു. ഇതുമായി ബന്ധപ്പെട്ട് രണ്ടു സംസ്ഥാനങ്ങളുടെയും എക്സൈസ് വകുപ്പുകളുടെ സഹകരണം കാര്യക്ഷമമാക്കുന്നതിനായി പ്രത്യേക യോഗം എക്സൈസ് കമ്മീഷണറേറ്റില്‍ ചേര്‍ന്നു.