മാലിന്യം അലക്ഷ്യമായി കൈകാര്യം ചെയ്തു: തിരുവനന്തപുരത്ത് വ്യാപാര സ്ഥാപനത്തിന് പിഴ ചുമത്തി

ശ്രീനു എസ്| Last Modified വെള്ളി, 26 ഫെബ്രുവരി 2021 (18:59 IST)
നഗരസഭ നന്തന്‍കോട് ഹെല്‍ത്ത് സര്‍ക്കിള്‍ പരിധിയിലെ കുറവന്‍കോണം വാര്‍ഡില്‍ പ്രവര്‍ത്തിക്കുന്ന നേപ്പിള്‍ സിറ്റി എന്ന സ്ഥാപനത്തിന് മാലിന്യം അലക്ഷ്യമായി കൈകാര്യം ചെയ്തതിന് നന്തന്‍കോട് സര്‍ക്കിള്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തിലുള്ള ഹെല്‍ത്ത് സ്‌ക്വാഡ്
പിടികൂടി 5510 രുപ പിഴ ചുമത്തി. സ്ഥാപനങ്ങള്‍ തങ്ങളുടെ മാലിന്യം സ്വന്തം നിലയിലോ നഗരസഭ ഏര്‍പ്പെടുത്തിയ സംവിധാനത്തിലടെയോ നീക്കം ചെയ്യണമെന്ന് വ്യവസ്ഥ ചെയ്തിട്ടുണ്ട് .

എന്നാല്‍ സ്ഥാപനത്തിന്റെ മുന്നിലുള്ള റോഡില്‍ മാലിന്യം സൂക്ഷിക്കുകയും തെരുവ് നായ്ക്കള്‍ കടിച്ച് തെരുവ് വൃത്തികേടാക്കുകയും ചെയ്തു. കൂടാതെ നന്തന്‍കോട് കനകനഗര്‍ ,കുറവന്‍കോണം ,മുട്ടട, ദിവാകരന്‍ റോഡ് തുടങ്ങിയ സ്ഥലങ്ങളില്‍ പൊതുനിരത്തില്‍ മാലിന്യം നിക്ഷേപിച്ചവരെ പിടി കൂടി 11510 രൂപ പിഴ ചുമത്തുകയുണ്ടായി.

പിഴ തുക നഗരസഭയില്‍ ഒടുക്കി. വീടുകളിലും സ്ഥാപനങ്ങളിലും മാലിന്യം ശേഖരിക്കുന്നതിന് സംവിധാനങ്ങള്‍ നിലവിലിരിക്കെ പൊതു സ്ഥലങ്ങളില്‍ മാലിന്യം വലിച്ചെറിയുന്നവരെ കണ്ടെത്തുന്നതിനായി നഗരസഭ Spot the dump എന്ന പേരില്‍ പൊതുജനങ്ങള്‍ക്ക് വിവരം നല്‍കാനുള്ള സംവിധാനവും ഏര്‍പ്പെടുത്തിയിട്ടുണ്ട് .



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :