അധ്യാപകനിയമനത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണം: ഷാഫി പറമ്പില്‍

ശ്രീനു എസ്| Last Modified വെള്ളി, 5 ഫെബ്രുവരി 2021 (17:49 IST)
സര്‍വകലാശാലകളിലെ വിവാദഅധ്യാപക നിയമനങ്ങളെക്കുറിച്ച് അടിയന്തരമായി ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്ന് യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് ഷാഫി പറമ്പില്‍ ആവശ്യപ്പെട്ടു. സംസ്ഥാനത്തിന്റെ ചരിത്രത്തില്‍ കേട്ടുകേഴ്വിയില്ലാത്ത രീതിയിലാണ് ഇപ്പോള്‍ നിയമനങ്ങള്‍ നടത്തുന്നത്. ഇടതുപക്ഷത്തെ നിരവധി യുവനേതാക്കളുടെ ഭാര്യമാര്‍ക്ക് സര്‍വകലാശാലകളില്‍ വഴിവിട്ട് നിയമനം നല്കി.

ഇതില്‍ ഏറ്റവും ഒടുവിലത്തെയാണ് മുന്‍എംപി എംബി രാജേഷിന്റെ ഭാര്യയ്ക്ക് കാലടി സര്‍വകലാശാലയില്‍ അസി. പ്രഫ തസ്തികയില്‍ നല്കിയ
നിയമനം. സ്വപ്നത്തില്‍പോലും നിനയ്ക്കാത്ത വിധത്തില്‍ റാങ്ക് ലിസ്റ്റ് തന്നെ ശീര്‍ഷാസനം ചെയ്തുവെന്നാണ്
ഇന്റര്‍വ്യൂ ബോര്‍ഡിലെ സബ്ജക്ട് എക്സ്പര്‍ട്ട് ഡോ. ഉമര്‍ തറമേല്‍ ചൂണ്ടിക്കാട്ടിയത്. എതിര്‍പ്പ് അദ്ദേഹം സര്‍വകലാശാല അധികൃതരെ അറിയിച്ചിട്ടുണ്ട്. ഇതു സംബന്ധിച്ച് സേവ് യൂണിവേഴ്സിറ്റി കാമ്പയിന്‍ ഗവര്‍ണര്‍ക്കു നിവേദനം നല്കിയതായും ഷാഫി പറമ്പില്‍ പറമ്പില്‍ പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :