ശ്രീനു എസ്|
Last Modified തിങ്കള്‍, 4 ജനുവരി 2021 (14:05 IST)
ആറ്റിങ്ങലില്‍ ദമ്പതികള്‍
ആത്മഹത്യ ചെയ്ത നിലയില്‍. കുഴിമുക്ക് ശ്യാംനിവാസില്‍ രാജേന്ദ്രനും ഭാര്യ ശ്യാമളയുമാണ് മരിച്ചത്. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയായ ശേഷം മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടത്തിന് അയക്കും. ആത്മഹത്യക്ക് കാരണം സാമ്പത്തിക ബാധ്യതയല്ലെന്നാണ് കണക്കാക്കുന്നത്.
ഇന്നുരാവിലെയായിരുന്നു ഇരുവരെയും ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. ഇവരുടെ രണ്ട് ആണ്‍മക്കള്‍ വിദേശത്താണ്. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.