തിരുവനന്തപുരം നഗരപ്രദേശങ്ങളില്‍ ചിലയിടത്ത് ഇന്ന് ജലവിതരണം മുടങ്ങും

ശ്രീനു എസ്| Last Modified ശനി, 19 ഡിസം‌ബര്‍ 2020 (09:01 IST)


തിരുവനന്തപുരം നഗരപ്രദേശങ്ങളില്‍ ചിലയിടത്ത് ഇന്ന് ജലവിതരണം മുടങ്ങും. അരുവിക്കരയില്‍ വാട്ടര്‍ അതോറിറ്റി നിര്‍മ്മാണം പൂര്‍ത്തീകരിച്ചു വരുന്ന 75എം എല്‍ ഡി ജല ശുദ്ധീകരണ ശാലയില്‍ നിന്നുള്ള ജലം നഗരത്തിലേക്ക് ഇപ്പോള്‍ നിലവിലുള്ള പ്രധാന ജലവിതരണ പൈപ്പിലേക്ക് ലഭ്യമാക്കുന്നതിന് വേണ്ടിയുള്ള ബന്ധപ്പെടുത്തല്‍ പ്രവൃത്തികള്‍ ഇന്ന് നടത്തുന്നതിന്റെ ഭാഗമായി അരുവിക്കരയിലെ 86 എംഎല്‍ഡി ജല ശുദ്ധീകരണ ശാലയുടെ പ്രവര്‍ത്തനം ഇന്ന് പൂര്‍ണ്ണമായും നിര്‍ത്തി വയ്ക്കുന്നതാണ്.

ആയതിനാല്‍ വാട്ടര്‍ അതോറിറ്റിയുടെ പേരൂര്‍ക്കട, കവടിയാര്‍, പോങ്ങുമ്മൂട്, കഴക്കൂട്ടം സെക്ഷനുകളുടെ
പരിധിയില്‍ വരുന്ന വഴയില, ഇന്ദിരാനഗര്‍, പേരൂര്‍ക്കട, ഊളമ്പാറ, ഹിന്ദുസ്ഥാന്‍ ലാറ്റക്‌സ് ഫാക്ടറിയും
പരിസരങ്ങളും, മെന്റല്‍ ഹോസ്പിറ്റല്‍, സ്വാമി നഗര്‍, സൂര്യ നഗര്‍, പൈപ്പിന്‍മൂട്, ജവഹര്‍ നഗര്‍, ഗോള്‍സ് ലിങ്ക്‌സ്, കവടിയാര്‍, ദേവസ്വം ബോര്‍ഡ് ജംഗ്ഷന്‍, ക്ലിഫ് ഹൗസ്, നന്ദന്‍കോട്, കുറവന്‍കോണം, ചാര ച്ചിറ, പ്ലാമൂട്, പട്ടം, കേശവദാസപുരം, ഗൗരീശപട്ടം, പരുത്തിപ്പാറ,മുട്ടട, അമ്പലമുക്ക്, ചൂഴമ്പാല, മുക്കോല, നാലാഞ്ചിറ, മണ്ണന്തല, ശ്രീകാര്യം, എന്‍ജിനീയറിങ് കോളേജ്, ഗാന്ധിപുരം, ചെമ്പഴന്തി, പൗഡിക്കോണം, കേരളാദിത്യപുരം, മണ്‍വിള, മണക്കുന്ന്, അലത്തറ, ചെറുവയ്ക്കല്‍, ഞാണ്ടൂര്‍ക്കോണം, തൃപ്പാദപുരം, ചെങ്കോട്ടുകോണം, കഴക്കൂട്ടം, ടെക്‌നോപാര്‍ക്ക്, സി ആര്‍ പി എഫ് ക്യാമ്പ്, പള്ളിപ്പുറം,പൊട്ടക്കുഴി, മുറിഞ്ഞപാലം, കുമാരപുരം, മെഡിക്കല്‍ കോളേജ് ഹോസ്പിറ്റല്‍ പരിസരങ്ങള്‍, ആര്‍സിസി, ശ്രീചിത്ര ക്വര്‍ട്ടേഴ്സ്, പുലയനാര്‍കോട്ട ആശുപത്രി, കുമാരപുരം, കണ്ണമ്മൂല, മുള്ളൂര്‍, പ്രശാന്ത് നഗര്‍ പോങ്ങുമ്മൂട് എന്നിവിടങ്ങളില്‍ ജല വിതരണം പൂര്‍ണമായും തുടങ്ങുന്നതാണ്.
തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ഹോസ്പിറ്റലിലേക്ക്
ബദല്‍ സംവിധാനം ഏര്‍പ്പെടുത്തുന്നതിനാല്‍
പാളയം, പാറ്റൂര്‍ വാട്ടര്‍ അതോറിറ്റി സെക്ഷന്‍ പരിധിയില്‍ വരുന്ന കരിക്കകം, കുമാരപുരം, ഞെട്ടിക്കുന്ന്
ചെന്നിലോട്, ദളവാ കുന്ന്,
പൂന്തി റോഡ്, വെണ്‍പാലവട്ടം, ആനയറ
റോഡ്, ദക്ഷിണ
മേഖലാ വായുസേനാ ആസ്ഥാനം, വേളി വെട്ടുകാട്, ശംഖുമുഖം ബാര്‍ട്ടണ്‍ഹില്‍, വരമ്പശേരി, വഴുതക്കാട്, ഇടപ്പഴഞ്ഞി എന്നീ സ്ഥലങ്ങളില്‍ ജലവിതരണം ഇന്ന് ഭാഗികമായിരിക്കും.

താഴ്ന്ന പ്രദേശങ്ങളില്‍ ഞായറാഴ്ച രാവിലെയോടെയും ഉയര്‍ന്ന പ്രദേശങ്ങളില്‍ ഞായറാഴ്ച രാത്രിയോടെ യും ജലവിതരണം പുനഃസ്ഥാപിക്കുന്നതാണ്. ഉപഭോക്താക്കള്‍
വേണ്ട മുന്‍കരുതല്‍ സ്വീകരിക്കണമെന്ന് വാട്ടര്‍ അതോറിറ്റി അഭ്യര്‍ത്ഥിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ...

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും
സമ്പൂര്‍ണ ഇ-സ്റ്റാമ്പിങ്ങിലേക്ക് മാറി സംസ്ഥാനത്തെ രജിസ്ട്രേഷന്‍ ഇടപാടുകള്‍.

'ഭാര്യമാര്‍ക്ക് അസുഖം വന്നാല്‍ ഭർത്താക്കന്മാർ ...

'ഭാര്യമാര്‍ക്ക് അസുഖം വന്നാല്‍ ഭർത്താക്കന്മാർ ഉപേക്ഷിക്കും': വീഡിയോയ്ക്ക് ലൈക്ക് അടിച്ച് സാമന്ത
ശോഭിതയ്ക്കും നാഗ ചൈതന്യയ്ക്കും സോഷ്യല്‍ മീഡിയയില്‍ സൈബര്‍ അറ്റാക്ക് നേരിടേണ്ടതായി വന്നു.

What is TRF: രാജ്യത്തെ ഞെട്ടിച്ച ഭീകരാക്രമണം, ആരാണ് പെഹൽഗാം ...

What is TRF: രാജ്യത്തെ ഞെട്ടിച്ച ഭീകരാക്രമണം, ആരാണ് പെഹൽഗാം ആക്രമണങ്ങൾക്ക് പിന്നിലുള്ള ടിആർഎഫ്
പാകിസ്ഥാന്‍ ഭീകരസംഘടനയായ ലഷ്‌കര്‍- ഇ- തൊയ്ബയില്‍ നിന്നുണ്ടായ നിഴല്‍ ഗ്രൂപ്പാണ് ഇതെന്നാണ് ...

Pahalgam Attack: പഹല്‍ഗാം ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ ...

Pahalgam Attack: പഹല്‍ഗാം ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ കസൂരി, രണ്ട് മാസം മുന്‍പ് പാക്കിസ്ഥാനില്‍; സുരക്ഷാവീഴ്ചയും തിരിച്ചടിയായി
ലഷ്‌കര്‍ ആസൂത്രണം ചെയ്ത ഭീകരാക്രമണം നടപ്പിലാക്കുകയാണ് ടിആര്‍എഫ് ചെയ്തതെന്നാണ് ...

'ഹൈബ്രിഡ് വേണോ', ശ്രീനാഥ് ഭാസിയുടെ മറുപടി 'വെയിറ്റ്'; ...

'ഹൈബ്രിഡ് വേണോ', ശ്രീനാഥ് ഭാസിയുടെ മറുപടി 'വെയിറ്റ്'; ഷൈനുമായുള്ള ചാറ്റ് ക്ലിയര്‍ ചെയ്ത നിലയില്‍
സിനിമ മേഖലയിലെ പ്രമുഖരുമായി തസ്ലിമയ്ക്കു സൗഹൃദമുണ്ട്

സമൂഹമാധ്യമങ്ങളിലൂടെ നടിമാരെ ആക്ഷേപിച്ചെന്ന് പരാതി; 'ആറാട്ട് ...

സമൂഹമാധ്യമങ്ങളിലൂടെ നടിമാരെ ആക്ഷേപിച്ചെന്ന് പരാതി; 'ആറാട്ട് അണ്ണന്‍' അറസ്റ്റില്‍
ആറാട്ട് അണ്ണന്‍ എന്നറിയപ്പെടുന്ന യൂട്യൂബര്‍ സന്തോഷ് വര്‍ക്കിയാണ് അറസ്റ്റിലായത്.

ഒരൊറ്റ പാകിസ്ഥാനിയും രാജ്യത്ത് ഇല്ലെന്ന് ഉറപ്പാക്കണം, എല്ലാ ...

ഒരൊറ്റ പാകിസ്ഥാനിയും രാജ്യത്ത് ഇല്ലെന്ന് ഉറപ്പാക്കണം, എല്ലാ മുഖ്യമന്ത്രിമാരെയും ഫോണിൽ വിളിച്ച് അമിത് ഷാ
രാജ്യം വിടുന്നതിന് നിശ്ചയിച്ചിട്ടുള്ള സമയപരിധി കഴിഞ്ഞിട്ടും ഒരു പാകിസ്ഥാനിയും ഇന്ത്യയില്‍ ...

മുണ്ട് മടക്കി കുത്താനും തെറി പറയാനും അറിയാമെന്ന് ബിജെപി ...

മുണ്ട് മടക്കി കുത്താനും തെറി പറയാനും അറിയാമെന്ന് ബിജെപി പ്രസിഡന്റ്; ലൂസിഫര്‍ ഞങ്ങളും കണ്ടിട്ടുണ്ടെന്ന് സോഷ്യല്‍ മീഡിയ
കേരള രാഷ്ട്രീയത്തെ കുറിച്ച് ബിജെപി പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറിനു അറിയില്ലെന്ന് ...

കേരളത്തിലുള്ളത് 102 പാകിസ്ഥാൻ പൗരന്മാർ, ഉടൻ തിരിച്ചുപോകാൻ ...

കേരളത്തിലുള്ളത് 102 പാകിസ്ഥാൻ പൗരന്മാർ, ഉടൻ തിരിച്ചുപോകാൻ നിർദേശം
സിന്ധുനദീജല കരാര്‍ സസ്‌പെന്‍ഡ് ചെയ്തതുള്‍പ്പടെയുള്ള നടപടികളുടെ ഭാഗമായാണ് ഈ തീരുമാനവും. ...

ഭീകരവാദികളെ സഹായിക്കാറുണ്ടെന്ന് വെളിപ്പെടുത്തി പാക് ...

ഭീകരവാദികളെ സഹായിക്കാറുണ്ടെന്ന് വെളിപ്പെടുത്തി പാക് പ്രതിരോധ മന്ത്രി; പാക്കിസ്ഥാന്‍ ആണവായുധം കൈവശമുള്ള രാജ്യമാണെന്ന് ഇന്ത്യ ഓര്‍മിക്കണമെന്ന് മുന്നറിയിപ്പ്
ഇസ്ലാമാബാദില്‍ മാധ്യമങ്ങളോട് സംസാരിക്കവെയാണ് പ്രതിരോധ മന്ത്രി കാര്യം വെളിപ്പെടുത്തിയത്.