മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രനെ വെളളിയാഴ്ച എന്‍ഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്യും

ശ്രീനു എസ്| Last Modified ബുധന്‍, 25 നവം‌ബര്‍ 2020 (15:56 IST)
മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രനെ വെളളിയാഴ്ച എന്‍ഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്യും. വെള്ളിയാഴ്ച ഹാജരാകാന്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്. സിഎം രവീന്ദ്രന്‍ കോവിഡ് മുക്തനായതിനെത്തുടര്‍ന്നാണ് നോട്ടീസ്. കെ ഫോണ്‍ , ലൈഫ് മിഷന്‍ പദ്ധതികളിലെ കള്ളപ്പണ ബിനാമി ഇടപാടുകളെക്കുറിച്ചാണ് ചോദ്യം ചെയ്യുന്നത്.

മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനും മുഖ്യമന്ത്രിയുടെ ഓഫീസിലെ മറ്റ് പലര്‍ക്കും സ്വര്‍ണക്കടത്തിനെക്കുറിച്ച് അറിയാമായിരുന്നുവെന്നാണ് സ്വപ്ന യുടെ വെളിപ്പെടുത്തല്‍. ഇതും ചോദ്യം ചെയ്യലില്‍ വിഷയമാകും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :