സെക്രട്ടറിയേറ്റിലെ തീപിടുത്തം ഫാനില്‍ നിന്ന്; പൊലീസ് ഗ്രാഫിക്‌സ് വീഡിയോ തയ്യാറാക്കി

തിരുവനന്തപുരം| ശ്രീനു എസ്| Last Updated: തിങ്കള്‍, 9 നവം‌ബര്‍ 2020 (16:07 IST)
സെക്രട്ടറിയേറ്റിലെ തീപിടുത്തം ഫാനില്‍ നിന്നെന്ന് പൊലീസ്. ഇതിന്റെ ഗ്രാഫിക്‌സ് വീഡിയോയും പൊലീസ് തയ്യാറാക്കിയിട്ടുണ്ട്. സെക്രട്ടേറിയറ്റിലെ പ്രോട്ടോക്കോള്‍ വിഭാഗത്തിലായിരുന്നു തീപിടുത്തമുണ്ടായത്. ഇതില്‍ അസ്വാഭാവികത ഇല്ലെന്നാണ് പൊലീസിന്റെ നിഗമനം.

എന്നാല്‍ ഫോറന്‍സിക് സംഘത്തിന് തീപിടുത്തത്തിന്റെ ഉറവിടം കണ്ടെത്താന്‍ കഴിയാത്തത് ആശങ്കയുണ്ടാക്കുന്നു. ഫോറന്‍സിക് പരിശോധനയെ തള്ളിക്കളയുന്നതാണ് പൊലീസിന്റെ നിഗമനം. കഴിഞ്ഞ ആഗസ്റ്റ് 25നായിരുന്നു തീപിടുത്തം ഉണ്ടായത്. ഇതിന് പിന്നാലെ വലിയ വിമര്‍ശനങ്ങളാണ് സര്‍ക്കാരിനുനേരെ ഉണ്ടായത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :