തിരുവനന്തപുരം|
ശ്രീനു എസ്|
Last Updated:
ചൊവ്വ, 3 നവംബര്‍ 2020 (13:35 IST)
സംസ്ഥാനത്ത് അനുഭവപ്പെടുന്ന രൂക്ഷമായ സവാള ക്ഷാമവും വിലക്കയറ്റവും പരിഹരിക്കുന്നതിനായി സപ്ലൈകോ നാഫെഡ് വഴി സംഭരിച്ച സവാളയുടെ തിരുവനന്തപുരം ജില്ലയിലെ വിതരണം സപ്ലൈകോ ഔട്ട്ലെറ്റുകള്‍ മുഖേന
നവംബര്‍ മൂന്ന് മുതല്‍ ആരംഭിക്കുമെന്ന് ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രിയുടെ ഓഫീസ് അറിയിച്ചു. കിലോയ്ക്ക് 45 രൂപ വച്ച് റേഷന്‍ കാര്‍ഡിന് രണ്ട് കിലോ സവാള ലഭിക്കും.
അതേസമയം റേഷന്‍ കടകളെല്ലാം സപ്ലൈകോ ഏറ്റെടുക്കുന്നുവെന്ന പ്രചാരണത്തിന് അടിസ്ഥാനമില്ലെന്ന് ഭക്ഷ്യ-പൊതുവിതരണമന്ത്രി പി. തിലോത്തമന്‍ വ്യക്തമാക്കി. ലൈസന്‍സി സറണ്ടര്‍ ചെയ്ത തിരുവനന്തപുരം നഗരത്തിലെ ഒരു കടയാണ് സപ്ലൈകോ ഏറ്റെടുത്ത് നടത്തുന്നത്.