ഇന്ത്യയില്‍ ഐടി മേഖലയിലെ സംരംഭകരെ ആകര്‍ഷിക്കുന്ന ഏറ്റവും മികച്ച അന്തരീക്ഷം കേരളത്തില്‍: മുഖ്യമന്ത്രി

തിരുവനന്തപുരം| ശ്രീനു എസ്| Last Updated: തിങ്കള്‍, 2 നവം‌ബര്‍ 2020 (20:15 IST)
കോവിഡ്19 സൃഷ്ടിച്ച പരിമിതികള്‍ക്കു നടുവിലും ഇന്ത്യയില്‍ ഐടി മേഖലയിലെ സംരംഭകരെ ആകര്‍ഷിക്കുന്ന ഏറ്റവും മികച്ച അന്തരീക്ഷം കേരളത്തിലാണെന്ന് മുഖ്യമന്ത്രി ശ്രീ പിണറായി വിജയന്‍. ടെക്‌നോപാര്‍ക്കില്‍ സംരംഭങ്ങള്‍ ആരംഭിക്കാനുള്ള വന്‍ താല്പര്യവും ആ സ്ഥാപനത്തോടുള്ള പ്രിയവും അതാണ് വ്യക്തമാക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. വളര്‍ച്ചാ ഘട്ടത്തിലുള്ള സ്റ്റാര്‍ട്ടപ്പുകള്‍ക്ക് സുസ്ഥിര സംരംഭങ്ങളായി വികസിക്കുന്നതിനുള്ള സമഗ്ര പിന്തുണ നല്‍കുന്നതിന്
ടെക്‌നോപാര്‍ക്കില്‍ സ്ഥാപിച്ച ആക്‌സിലറേറ്റര്‍ ഫോര്‍ ഇലക്ട്രോണിക്‌സ് ടെക്‌നോളജീസ് (എയ്‌സ്) ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

കേരള സ്റ്റാര്‍ട്ടപ് മിഷന്റേയും (കെഎസ് യുഎം), കേന്ദ്ര സര്‍ക്കാരിന്റെ ഇലക്ട്രോണിക്‌സ്-

ഐടി മന്ത്രാലയത്തിനു കീഴിലുള്ള
സെന്റര്‍ ഫോര്‍ ഡവലപ്‌മെന്റ് ഓഫ് അഡ്വാന്‍സ്ഡ് കംപ്യൂട്ടിങ്ങിന്റേയും (സി-ഡാക്) സംയുക്ത സംരംഭമാണ് എയ്‌സ്. ഓണ്‍ലൈനായി നടന്ന ചടങ്ങില്‍ സംസ്ഥാന ടൂറിസം, ദേവസ്വം, സഹകരണ വകുപ്പ് മന്ത്രി ശ്രീ കടകംപളളി സുരേന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :