തിരുവനന്തപുരം|
ശ്രീനു എസ്|
Last Updated:
വെള്ളി, 25 സെപ്‌റ്റംബര്‍ 2020 (11:09 IST)
നൂലുകെട്ട് ദിനത്തില്‍ പിഞ്ചുകുഞ്ഞിനെ പിതാവ് ആറ്റിലെറിഞ്ഞു കൊന്നു. തിരുവല്ലത്ത് ഇന്നലെ രാത്രിയാണ് സംഭവം നടന്നത്. 40ദിവസം മാത്രം പ്രായമുള്ള പെണ്‍കുഞ്ഞാണ് അതിദാരുണമായി കൊല്ലപ്പെട്ടത്. സംഭവത്തില്‍ കുട്ടിയുടെ പിതാവ് പാച്ചല്ലൂര്‍ ഉണ്ണികൃഷ്ണനെ പോലീസ് അറസ്റ്റു ചെയ്തു.
ഇന്നുരാവിലെയാണ് കുഞ്ഞിന്റെ മൃതദേഹം ലഭിച്ചത്. കുടുംബപ്രശ്‌നം മൂലമാണ് ഉണ്ണികൃഷ്ണന്‍ കുറ്റകൃത്യം ചെയ്തതെന്ന് പറയുന്നു. നേരത്തേ വിവാഹ വാഗ്ദാനം നല്‍കി പിന്മാറിയ ഇയാള്‍ പോലീസിന്റെ ഇടപെടലിലാണ് യുവതിയെ വിവാഹം ചെയ്തത്. പിന്നീട് ഇവര്‍ക്ക് കുഞ്ഞ് ജനിക്കുകയും നൂലുകെട്ടിന്റെയന്ന് തന്റെ മാതാവിനെ കാണിക്കാന്‍ കൊണ്ടുപോകുന്നുവെന്ന് പറഞ്ഞായിരുന്നു ഇയാള്‍ കുഞ്ഞിനെ കൊണ്ടുപോയത്. കുഞ്ഞിനെ കാണാതായതോടെ മാതാവ് പൊലീസില്‍ പരാതിപ്പെടുകയായിരുന്നു.