തിരുവനന്തപുരം|
ശ്രീനു എസ്|
Last Updated:
ചൊവ്വ, 15 സെപ്റ്റംബര്‍ 2020 (16:20 IST)
ഭിന്നശേഷി മേഖലയിലെ ശാക്തീകരണത്തിനുളള ദേശീയ അവാര്‍ഡിന് 22 വരെ അപേക്ഷിക്കാം. വിവിധ മേഖലകളില്‍ വ്യക്തിപ്രഭാവം തെളിയിച്ചിട്ടുളള ഭിന്നശേഷിക്കാര്‍, ഭിന്നശേഷി മേഖലയില്‍ മികവുറ്റ പ്രവര്‍ത്തനം നടത്തുന്ന വ്യക്തികള്‍, സംഘടനകള്‍, ജില്ലാ ഭരണകൂടം തുടങ്ങിയവര്‍ക്ക് അപേക്ഷ നല്‍കാം.
അപേക്ഷകള്‍ അതാതു ജില്ലാ സാമൂഹ്യനീതി ഓഫീസുകളില്‍ നല്‍കണം. അപേക്ഷാഫോമും വിശദ വിവരങ്ങളും www.disabilityaffairs.gov.in, sjd.kerala.gov.in
എന്നിവയില്‍ ലഭിക്കും.