കുട്ടനാട്, ചവറ ഉപതെരെഞ്ഞെടുപ്പുകള്‍ ഉപേക്ഷിക്കണമെന്ന പൊതുനിലപാടിനോട് യോജിക്കുന്നു: കേരള കോണ്‍ഗ്രസ്(എം)

തിരുവനന്തപുരം| ശ്രീനു എസ്| Last Updated: വെള്ളി, 11 സെപ്‌റ്റംബര്‍ 2020 (12:58 IST)
കുട്ടനാട്, ചവറ ഉപതെരെഞ്ഞെടുപ്പുകള്‍ ഉപേക്ഷിക്കണമെന്ന പൊതുനിലപാടിനോട് യോജിക്കുന്നതായി സര്‍വ്വകക്ഷി യോഗത്തില്‍ കേരളാ കോണ്‍ഗ്രസ്സ് (എം) പാര്‍ട്ടിയെ പ്രതിനിധീകരിച്ച് ജോസ് കെ.മാണി എം.പി അഭിപ്രായപ്പെട്ടു. തദ്ദേശസ്വയംഭരണ തെരെഞ്ഞെടുപ്പ് കൂടുതല്‍ നീട്ടിക്കൊണ്ടുപോകരുതെന്നും കോവിഡിന്റെ പശ്ചാത്തലത്തില്‍ തെരെഞ്ഞടുപ്പ് തീയതികള്‍ പുനഃക്രമീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അതേസമയം സര്‍വ്വകക്ഷിയോഗത്തില്‍ കേരളാ കോണ്‍ഗ്രസ്സ് (എം) പാര്‍ട്ടിയെ പ്രതിനിധീകരിച്ച് ഔദ്യോഗികക്ഷണം ലഭിച്ചത് ജോസ് കെ.മാണിക്ക്. പി.ജെ ജോസഫ് വിഭാഗത്തെ യോഗത്തില്‍ ക്ഷണിച്ചില്ല.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :