തിരുവനന്തപുരം|
ശ്രീനു എസ്|
Last Updated:
വെള്ളി, 4 സെപ്‌റ്റംബര്‍ 2020 (09:34 IST)
ടോമിന്‍ ജെ തച്ചങ്കരിക്ക് കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്‍ എംഡിയായി നിയമനം. ഡിജിപിയായി സ്ഥാനക്കയറ്റം ലഭിച്ചതിനാലാണ് നിയമനം. നേരത്തേ ക്രൈംബ്രാഞ്ച് മേധാവിയായിരുന്നു തച്ചങ്കരി. മൂന്ന് വര്‍ഷത്തെ സേവന കാലാവധിയാണ് തച്ചങ്കരിക്ക് ഇനി ഉള്ളത്.
റോഡ് സേഫ്റ്റി കമ്മീഷണര്‍ ശേഖര്‍ റെഡ്ഢി ഈ മാസം വിരമിക്കുന്ന ഒഴിവിലേക്കാണ് തച്ചങ്കരിക്ക് ഡിജിപിയായി സ്ഥാനക്കയറ്റം ലഭിച്ചത്. നേരത്തേ കോഴിക്കോട്, ഇടുക്കി, എറണാകുളം, ആലപ്പുഴ, പാലക്കാട്, കണ്ണൂര്‍ ജില്ലകളില്‍ തച്ചങ്കരി പോലീസ് മേധാവിയായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്.