തിരുവനന്തപുരത്ത് കര്‍ക്കിടക വാവ് ബലിദര്‍പ്പണം പൊതു സ്ഥലത്ത് അനുവദിക്കില്ല

ശ്രീനു എസ്| Last Updated: ശനി, 18 ജൂലൈ 2020 (11:19 IST)



തിരുവനന്തപുരത്ത് കര്‍ക്കിടക വാവ് ബലിദര്‍പ്പണം പൊതു സ്ഥലത്ത് അനുവദിക്കില്ല. ഇക്കാര്യം എഡിഎം വിആര്‍ വിനോദ് അറിയിച്ചു. ക്ഷേത്രങ്ങളില്‍ പൊതുജനങ്ങള്‍ക്ക് ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ കര്‍മ്മങ്ങള്‍ ബുക്ക് ചെയ്ത് നടത്താം. എന്നാല്‍ ഇവര്‍ നേരിട്ടെത്താന്‍ പാടില്ല. പകരം ബന്ധപ്പെട്ട ക്ഷേത്രങ്ങളിലെ ശാന്തിമാര്‍ കര്‍മ്മങ്ങള്‍ നടത്തും.

ക്ഷേത്രങ്ങളിലോ പരമ്പരാഗത ബലിയിടങ്ങളിലോ പൊതുജനങ്ങള്‍ വരാനോ കൂട്ടം കൂടാനോ പാടില്ല. പരമാവധി ആളുകള്‍ അവരവരുടെ ഭവനങ്ങളില്‍ ബലിതര്‍പ്പണ ചടങ്ങുകള്‍ നടത്താന്‍ ശ്രമിക്കണം. സ്വകാര്യ സംഘടനകള്‍, വ്യക്തികള്‍ എന്നിവര്‍ ബലിക്കടവുകളിലും ക്ഷേത്ര പരിസരങ്ങളിലും മറ്റിടങ്ങളിലും ബലിതര്‍പ്പണം സംഘടിപ്പിക്കുന്നില്ലെന്ന് പോലീസും ഇന്‍സിഡന്റ് കമാന്റര്‍മാരും ഉറപ്പുവരുത്തും. ഇതുസംബന്ധിച്ച് ഉച്ചഭാഷിണികള്‍ ഉള്‍പ്പടെയുള്ള സംവിധാനങ്ങള്‍ ഉപയോഗിച്ച് മുന്നറിയിപ്പ് നല്‍കും.

ബലിതര്‍പ്പണ ദിവസം പരമ്പരാഗത ബലിതര്‍പ്പണ പ്രദേശങ്ങളിലും മറ്റിടങ്ങളിലും കര്‍ശന പോലീസ് നിരീക്ഷണമുണ്ടാകും. അതാത് താലൂക്കുകളിലെ തഹസില്‍ദാര്‍മാരുടെ നേതൃത്വത്തില്‍ ബലിതര്‍പ്പണത്തിനുള്ള തയ്യാറെടുപ്പുകള്‍ ഏതെങ്കിലും പ്രദേശത്ത് നടക്കുന്നുണ്ടോയെന്ന് പരിശോധന നടത്തും. ഉത്തരവ് ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും എ.ഡി.എം അറിയിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, ...

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം
പെന്‍ഷന്‍ പറ്റുന്ന ലക്ഷക്കണക്കിനാളുകള്‍ കേരളത്തിലുണ്ട്. മരണസംഖ്യ വളരെ കുറവാണ്. എല്ലാവരും ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍
2021 ലായിരുന്നു സംഭവം.

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, ...

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ...

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ
നടൻ ബാലയ്‌ക്കെതിരെ വീണ്ടും ആരോപണങ്ങളുമായി മുൻഭാര്യ എലിസബത്ത് ഉദയൻ. തന്നെ വിവാഹം ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്
ആപ്പിള്‍, ബീറ്റ്റൂട്ട്, കാരറ്റ് എന്നിവയടങ്ങിയ ജ്യൂസിനെയാണ് എബിസി ജ്യൂസ്

വീണ്ടും ചൈനയുടെ കടുംവെട്ട്: അമേരിക്കന്‍ വിമാന കമ്പനിയായ ...

വീണ്ടും ചൈനയുടെ കടുംവെട്ട്: അമേരിക്കന്‍ വിമാന കമ്പനിയായ ബോയിങ്ങുമായുള്ള ഇടപാടുകള്‍ അവസാനിപ്പിക്കാന്‍ കമ്പനികള്‍ക്ക് നിര്‍ദ്ദേശം
അമേരിക്കയില്‍ നിന്ന് വിമാനങ്ങളോ വിമാനങ്ങളുമായി ബന്ധപ്പെട്ട സാമഗ്രികളോ വാങ്ങുന്നത് ...

മുസ്ലിങ്ങള്‍ പഞ്ചറൊട്ടിക്കുന്നവര്‍; മോദിയുടെ വര്‍ഗീയ ...

മുസ്ലിങ്ങള്‍ പഞ്ചറൊട്ടിക്കുന്നവര്‍; മോദിയുടെ വര്‍ഗീയ പരാമര്‍ശത്തില്‍ വിമര്‍ശനം ശക്തം
കഴിഞ്ഞദിവസം ഹരിയാനയിലെ ഹിസാറില്‍ നടന്ന പൊതു പരിപാടിയാണ് പ്രധാനമന്ത്രി വിവാദ പരാമര്‍ശം ...

ഉഭയ സമ്മതപ്രകാരമുള്ള വിവാഹേതര ലൈംഗിക ബന്ധം കുറ്റകരമല്ലെന്ന് ...

ഉഭയ സമ്മതപ്രകാരമുള്ള വിവാഹേതര ലൈംഗിക ബന്ധം കുറ്റകരമല്ലെന്ന് കല്‍ക്കട്ട ഹൈക്കോടതി
വിവാഹിതയായ യുവതി നല്‍കിയ ഹര്‍ജി പരിഗണിക്കവെയാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്

ഇന്ന് ചൂട് കനക്കും; എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ഇന്ന് ചൂട് കനക്കും; എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
താപനില 36°C വരെയും ഉയരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.

ചാര പ്രവര്‍ത്തി തടയണം; അമേരിക്കയിലേക്ക് പോകുന്ന ...

ചാര പ്രവര്‍ത്തി തടയണം; അമേരിക്കയിലേക്ക് പോകുന്ന ഉദ്യോഗസ്ഥര്‍ക്ക് സാധാരണ ഫോണും ലാപ്‌ടോപ്പും മതിയെന്ന് യൂറോപ്യന്‍ യൂണിയന്‍
താല്‍ക്കാലിക ഉപയോഗത്തിനുള്ള ബര്‍ണര്‍ ഫോണുകളാണ് നല്‍കിയിട്ടുള്ളത്.