തിരുവനന്തപുരം ജില്ലയില്‍ ഓടുന്ന ഓട്ടോറിക്ഷ വാഹനങ്ങളില്‍ ഡ്രൈവര്‍ ക്യാബിന്‍ വേര്‍തിരിക്കണമെന്ന് മോട്ടോര്‍വാഹനവകുപ്പ്

തിരുവനന്തപുരം| ശ്രീനു എസ്| Last Updated: ചൊവ്വ, 14 ജൂലൈ 2020 (08:07 IST)
ജില്ലയില്‍ ഓടുന്ന ഓട്ടോറിക്ഷ, ടാക്സി, കോണ്‍ട്രാക്റ്റ് ക്യാരേജ് വാഹനങ്ങളില്‍ ഡ്രൈവര്‍ ക്യാബിന്‍ വേര്‍തിരിക്കണമെന്ന് മോട്ടോര്‍വാഹനവകുപ്പ് അറിയിച്ചു. കൊവിഡ് സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായിട്ടാണ് ഈ നിയന്ത്രണം. ഡ്രൈവര്‍ ക്യാബിന്‍ അക്രലിക്ക് ഷീറ്റ് കൊണ്ട് വേര്‍തിരിക്കാത്ത വാഹനങ്ങള്‍ക്കെതിരെ നടപടി എടുക്കുമെന്ന് ആര്‍ടിഒ കെ.പത്മകുമാര്‍ അറിയിച്ചു.

അതേസമയം തിരുവനന്തപുരം ജില്ലയില്‍ ഇന്നലെ 63പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 57പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് കൊവിഡ് സ്ഥിരീകരിച്ചത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :