തിരുവനന്തപുരം|
jibin|
Last Modified തിങ്കള്‍, 21 ഡിസംബര്‍ 2015 (19:04 IST)
തലസ്ഥാന ജില്ലയില്‍ നടത്തിയ വിവിധ വാഹന പരിശോധനകളിലൂടെ സംസ്ഥാന ഖജനാവിലേക്ക്
പിഴ ഇനത്തില്‍ 3.5 കോടിയിലേറെ രൂപ ലഭിച്ചു. 2015 ജനുവരി ഒന്നു മുതല്‍ ഡിസംബര്‍ 13 വരെയുള്ള കാലയളവില്‍ തിരുവനന്തപുരം ആര്‍.ടി.ഒ നടത്തിയ പരിശോധനകളിലൂടെയാണ് ഈ തുക പിഴ ഇനത്തില്‍ ഈടാക്കിയത്.
ഒട്ടാകെ 2033 കേസുകള്‍ രജിസ്റ്റര്‍ ചെയ്തതിലൂടെ മൊത്തം 3,58,11,240 രൂപ ലഭിച്ചു. മൊബൈല്‍ ഫോണില്‍ സംസാരിച്ച് വാഹനം ഓടിച്ചതിനു 84 പേരുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തു. ഹെല്‍മറ്റ് ധരിക്കാത്ത 11212 പേര്‍ക്കെതിരെയും പിഴ ചുമത്തി.
ലൈസന്‍സ് ഇല്ലാതെ വാഹനം ഓടിച്ചതിനു 3041 പേര്‍ക്കെതിരെയും ഫിറ്റ്നസ് ഇല്ലാതെ വാഹനം ഓടിച്ചതിനു 2116 പേര്‍ക്കെതിരെയും നടപടി എടുത്തു. ഇന്‍ഷ്വറന്‍സ് ഇല്ലാതെ വാഹനം ഓടിച്ച 2905 കേസുകളും മദ്യപിച്ച വാഹനം ഓടിച്ചതിനു 102 കേസുകളും രജിസ്റ്റര്‍ ചെയ്തു നടപടി സ്വീകരിച്ചു.