സിആര്‍ രവിചന്ദ്രന്‍|
Last Modified ചൊവ്വ, 10 മെയ് 2022 (17:59 IST)
തിരുവനന്തപുരത്ത് തല ലിഫ്റ്റിനിടയില്‍ കുടുങ്ങി യുവാവിന് ദാരുണാന്ത്യം. അമ്പലമുക്കിലെ എസ്‌കെപി സാനിറ്ററി സ്റ്റോറിലെ ജീവനക്കാരനായ സതീഷ് കുമാറാണ് മരണപ്പെട്ടത്. സാധനങ്ങള്‍ കൊണ്ടുപോകാന്‍ ഉപയോഗിക്കുന്ന ലിഫ്റ്റില്‍ തല കുടുങ്ങുകയായിരുന്നു. ഫയര്‍ഫോഴ്‌സെത്തി സതീഷിനെ പുറത്തെടുത്ത് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. നേമം സ്വദേശിയാണ് സതീഷ്‌കുമാര്‍.