താരങ്ങളുടെ കൂറുമാറ്റം: നടിയെ ആക്രമിച്ച കേസില്‍ 'അവള്‍ക്കൊപ്പം' ഹാഷ് ടാഗ് വീണ്ടും തരംഗം

തിരുവനന്തപുരം| ശ്രീനു എസ്| Last Updated: ശനി, 19 സെപ്‌റ്റംബര്‍ 2020 (16:20 IST)
നടിയെ ആക്രമിച്ച കേസില്‍ താരങ്ങളുടെ കൂറുമാറ്റത്തിനു പിന്നാലെ അവള്‍ക്കൊപ്പം ഹാഷ്ടാഗുമായി ഡബ്ല്യൂസിസി വീണ്ടും രംഗത്ത്. നടന്‍ സിദ്ധിക്കും നടി ഭാമയുമായിരുന്നു മൊഴി തിരുത്തിയിരുന്നത്. സഹപ്രവര്‍ത്തകരെ പോലും വിശ്വസിക്കാന്‍ കഴിയില്ലെന്ന് ഈ വിഷയത്തില്‍ നടി രേവതി ഫേസ്ബുക്കില്‍ കുറിച്ചു.

അതേസമയം കൂറുമാറ്റത്തിലൂടെ ഇരുവരും അക്രമത്തെ അനുകൂലിക്കുന്നുവെന്നാണ് സംവിധായകന്‍ ആഷിഖ് അബു പറഞ്ഞത്. കൂറുമാറിയത് സത്യമെങ്കില്‍ അതില്‍ ലജ്ജിക്കുന്നുവെന്നും റിമ കല്ലിംഗലും ഫേസ്ബുക്കില്‍ കുറിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :