തിരുവനന്തപുരത്ത് ഇന്നലെ കൊവിഡ് നിരീക്ഷണത്തിലായത് 1252പേര്‍

തിരുവനന്തപുരം| ശ്രീനു എസ്| Last Updated: ചൊവ്വ, 30 ജൂണ്‍ 2020 (16:07 IST)
ജില്ലയില്‍ പുതുതായി 1252 പേര്‍ രോഗനിരീക്ഷണത്തിലാകുകയും 320 പേര്‍ നിരീക്ഷണ കാലയളവ് രോഗ ലക്ഷണങ്ങളൊന്നുമില്ലാതെ പൂര്‍ത്തിയാക്കിക്കുകയും ചെയ്തു. ജില്ലയില്‍ 25912 പേര്‍ വീടുകളിലും 1866 പേര്‍
സ്ഥാപനങ്ങളിലും കരുതല്‍ നിരീക്ഷണത്തിലുണ്ട്. ജില്ലയിലെ ആശുപത്രികളില്‍ ഇന്ന് രോഗലക്ഷണങ്ങളുമായി 58 പേരെ പ്രവേശിപ്പിച്ചു. 33 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ജില്ലയില്‍ ആശുപത്രികളില്‍ 191 പേര്‍ നിരീക്ഷണത്തിലുണ്ട്.

കൊറോണ രോഗബാധയുമായി ബന്ധപ്പെട്ട് നിരീക്ഷണത്തിലുള്ളവരുടെ ആകെ എണ്ണം 27969 ആയി. അതേസമയം കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കണ്ടെയിന്‍മെന്റ് സോണിലുള്ളവര്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ പി.പി.പ്രീത പറഞ്ഞു. പരമാവധി വീടിനു പുറത്തിറങ്ങരുത്. ഗൃഹ സന്ദര്‍ശനങ്ങള്‍ പൂര്‍ണ്ണമായും ഒഴിവാക്കണം. ഒരു തരത്തിലുമുള്ള ഒത്തുകൂടലും പാടില്ലെന്നും അറിയിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :