തിരുവനന്തപുരം|
ശ്രീനു എസ്|
Last Updated:
ശനി, 8 ഓഗസ്റ്റ് 2020 (21:09 IST)
തിരുവനന്തപുരത്ത് കൊവിഡ് രൂക്ഷമാകുന്നു. ഇന്നുമാത്രം ജില്ലയില്‍ 485 കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ 435 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 33പേരുടെ രോഗ ഉറവിടം വ്യക്തമല്ല. തീരദേശമായ അഞ്ചുതെങ്ങില്‍ കൊവിഡ് രൂക്ഷമാകുന്നു. വെള്ളിയാഴ്ചയും ശനിയാഴ്ചയുമായി 476 പേരില്‍
നടത്തിയ പരിശോധനയില്‍
125 പേര്‍ക്ക് കോവിഡ്
സ്ഥിരീകരിച്ചു. അഞ്ചുതെങ്ങ് ജംഗ്ഷന്‍, മാമ്പള്ളി, പൂത്തുറ എന്നിവിടങ്ങളില്‍ നടത്തിയ പരിശോധനയില്‍ 26 ശതമാനം പേര്‍ക്കാണിപ്പോള്‍ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.
അഞ്ചുതെങ്ങ് പഞ്ചായത്തു പ്രസിഡന്റ്, രണ്ട് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍മാര്‍ എന്നിവര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇപ്പോള്‍ തന്നെ ലാര്‍ജ് ക്ലസ്റ്ററായി രോഗ വ്യാപനമുള്ള ഇവിടെ ആയിരത്തിലധികം പേര്‍ക്കാണ് രോഗബാധയുള്ളത്.