ശ്രീനു എസ്|
Last Updated:
വ്യാഴം, 9 ജൂലൈ 2020 (20:02 IST)
തിരുവനന്തപുരത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 95പേര്‍ക്ക്. അതേസമയം സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചതില്‍ 133 പേര്‍ക്ക് രോഗം വന്നത് സമ്പര്‍ക്കം മൂലമാണ്. പൂന്തുറ ആദ്യത്തെ സൂപ്പര്‍ സ്പ്രെഡ് ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 117 പേര് വിദേശ രാജ്യങ്ങളില്‍ നിന്നും 74 പേര് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്.
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 149 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. നിലവില്‍ 2795 പേര് രോഗം സ്ഥിരീകരിച്ച് ചികിത്സയിലാണ്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 185960 പേര് നിരീക്ഷണത്തിലാണ്. ഇവരില്‍ 182699 പേര് വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈന്, 3261പേര് ആശുപത്രികളിലും നിരീക്ഷണത്തിലാണ്.