തിരുവനന്തപുരം|
ശ്രീനു എസ്|
Last Updated:
തിങ്കള്‍, 22 ജൂണ്‍ 2020 (10:52 IST)
ഇന്നലെ ജില്ലയില്‍ പുതുതായി
890 പേര്
രോഗനിരീക്ഷണത്തിലായി. അതോടൊപ്പം 193 പേര് നിരീക്ഷണ കാലയളവ് രോഗ ക്ഷണങ്ങളൊന്നുമില്ലാതെ പൂര്‍ത്തിയാക്കിയിട്ടുണ്ട്. ജില്ലയില്‍ 19285 പേര് വീടുകളിലും 1176 പേര്
സ്ഥാപനങ്ങളിലും
കരുതല്‍ നിരീക്ഷണത്തിലുണ്ട്. ഇന്നലെ വിവിധ ആശുപത്രികളിലായി രോഗലക്ഷണങ്ങളുമായി 47 പേരെ പ്രവേശിപ്പിച്ചു. 32 പേരെ ഡിസ്ചാര്‍ജ് ചെയ്തു.
9 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു.
വീടുകളില്‍ നിരീക്ഷണത്തില്‍ 19285 പേരാണ് ഉള്ളത്. ആശുപത്രികളില്‍ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 157 ആണ്. 1176 പേര് കൊവിഡ് കെയര്‍ സെന്ററുകളിലും ഇന്നലെ പുതുതായി നിരീക്ഷണത്തിലായവരുടെ എണ്ണം 890 ആണ്.