സിആര്‍ രവിചന്ദ്രന്‍|
Last Modified വെള്ളി, 5 ഓഗസ്റ്റ് 2022 (09:05 IST)
തിരുവനന്തപുരത്ത് ഇന്ന് സ്വകാര്യ ബസ് പണിമുടക്ക്. തിരുവനന്തപുരം ആറ്റിങ്ങലില്‍ സ്വകാര്യ ബസ് ഉടമയെ വെട്ടിപ്പരിക്കേല്‍പ്പിച്ച സംഭവത്തിലാണ് പണിമുടക്ക്. ഓട്ടോയിലെത്തിയ സംഘമാണ് വെട്ടിപ്പരിക്കേല്‍പ്പിച്ചത്. ഇന്നലെ രാത്രിയായിരുന്നു സംഭവം.
ആറ്റിങ്ങല്‍ സ്വദേശി സുധീറിനാണ് വെട്ടേറ്റത്. രാത്രി സര്‍വീസ് അവസാനിപ്പിച്ചപ്പോഴാണ് ആക്രമണം ഉണ്ടായത്. സംഭവത്തില്‍ കടയ്ക്കാവൂര്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. സി ഐടിയു ആണ് പണിമുടക്കിന് ആഹ്വാനം നടത്തിയിരിക്കുന്നത്.