'കത്തോലിക്ക സഭ മറ്റു പാര്‍ട്ടികള്‍ക്കും വോട്ട് ചെയ്യും'

 തൃശൂര്‍ ആര്‍ച്ച് ബിഷപ്പ് , ആന്‍ഡ്രൂസ് താഴത്ത് ,  കോണ്‍ഗ്രസ്
കൊച്ചി| jibin| Last Modified വെള്ളി, 15 ഓഗസ്റ്റ് 2014 (13:39 IST)
സംസ്ഥാന സര്‍ക്കാരി നെതിരെയും ലീഗിനെതിരെയും ആഞ്ഞടിച്ച് കോണ്‍ഗ്രസ് കേന്ദ്ര നേതൃത്വത്തിന് കത്തോലിക്ക സഭ കത്ത് നല്‍കി. കത്തോലിക്ക സഭാംഗങ്ങള്‍ എന്നും കോണ്‍ഗ്രസിന് മാത്രം വോട്ടുചെയ്യുമെന്ന് ആരും കരുതരുതെന്നും മറ്റ് പാര്‍ട്ടികള്‍ക്ക് വോട്ട് ചെയ്യാന്‍ കത്തോലിക്കര്‍ക്ക് അറിയാമെന്നും കത്തില്‍ പറയുന്നു. തൃശൂര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്താണ് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്കും ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കും കത്ത് അയച്ചത്.

കേരളത്തിലെ രാഷ്ട്രീയ സമവാക്യങ്ങള്‍ മാറുകയാണ്. അതിന് ഉത്തമ ഉദ്ദാഹരണങ്ങളാണ് ചാലക്കുടി, ഇടുക്കി ലോകസഭാ മണ്ഡലങ്ങളില്‍ കണ്ടെതെന്നും കത്തില്‍ പറയുന്നു. ഈ മണ്ഡലങ്ങളിലെ തോല്‍വി കോണ്‍ഗ്രസിനുളള മുന്നറിയിപ്പാണ്.

സാധാരണക്കാര്‍ക്കിടയില്‍ കോണ്‍ഗ്രസ് സംവിധാനം കാര്യക്ഷമമല്ല. അതേസമയം കോണ്‍ഗ്രസിലുള്ള വിശ്വാസം സഭയ്ക്ക് ഇപ്പോളും പൂര്‍ണ്ണമായിട്ടും നഷ്ട്പ്പെട്ടിട്ടില്ലെന്നും കേരളത്തിലെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ അഖിലേന്ത്യാ നേതൃത്വം ഇടപെടണമെന്നും കത്തില്‍ആവശ്യപ്പെടുന്നു.

മുസ്ലീം ലീഗിനുമെതിരെ കത്തില്‍ കടുത്ത വിമര്‍ശം ഉയര്‍ത്തിയിട്ടുണ്ട്. ചിലര്‍ വിദ്യാഭ്യാസ മേഘല കുടുംബസ്വത്ത് പോലെയാണ് കൈകാര്യം ചെയ്യുന്നത്. സര്‍വ്വകലാശാലകളുടെ ഭരണം ചില സമുദായങ്ങള്‍ കൈയ്യാളുകയാണെന്നും കത്തില്‍ പറയുന്നു. കേരളത്തിന്‍്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്നിക്കിനും ബിഷപ് കത്തിന്‍്റെ പകര്‍പ്പ് അയച്ചിട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :