വെബ്ദുനിയ ലേഖകൻ|
Last Modified ശനി, 11 ഏപ്രില്‍ 2020 (12:06 IST)
സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കോവിഡ് ബാധിതരുള്ള കാസർഗോഡ് ജില്ലയിൽ കൂടുതൽ നിയന്ത്രങ്ങൾ. ജില്ലയിൽ കൂടുതൽ കോവിഡ് കേസുകൾ രിപ്പോർട്ട് ചെയ്ത പ്രദേശങ്ങളിൽ ഇന്നുമുതൽ ട്രിപ്പിൾ ലോക്‌ഡൗൺ നിലവിൽ വരും. ജില്ലയിലെ കോവിഡ് വ്യാപനം പൂർണമായി ചെറുക്കുന്നതിനാണ് നടപടി.
തളങ്കര, ചൂരി, നെല്ലിക്കുന്ന്, കളനാട് എന്നീ പ്രാദേശങ്ങളിലാണ് കൂടുതൽ നിയന്ത്രണങ്ങൾ കൊണ്ടുവരുന്നത്. ഇവിടെങ്ങളിൽ ഓരോ അഞ്ച് വീടുകൾ കേന്ദ്രീകരിച്ച് പൊലീസ് പട്രോളിങ് ശക്തമാക്കും. നിരീക്ഷണത്തിനായി ഡ്രോണും ഉപയോഗിയ്ക്കും. ജില്ലയിലെ പ്രദേശങ്ങളെ പ്രത്യേകമായി തിരിച്ച് നിരീക്ഷിക്കുന്നതിനായി ക്ലസ്റ്റർ ലോക്കിങ് നേരത്തെ നടപ്പിലാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് കൂടുതൽ കടുത്ത നടപടിയിലേയ്ക്ക് കടക്കുന്നത്.