കൊല്ലം|
jibin|
Last Updated:
ചൊവ്വ, 2 ഓഗസ്റ്റ് 2016 (15:57 IST)
ഒന്നരമാസത്തെ ട്രോളിംഗ് നിരോധനത്തിന് ശേഷം പരമ്പരാഗത വള്ളങ്ങളും യന്ത്ര ബോട്ടുകളും കടലില്‍ ഇറങ്ങി. കിളിമീന്‍, കരിക്കാടി കൊഞ്ച് എന്നിവ വലയില്‍ നിറഞ്ഞപ്പോള്‍ മലയാളികളുടെ ഇഷ്‌ട മീനായ മത്തിയുടെ ലഭ്യതയില്‍ കുറവ് വന്നു. വരും ദിവസങ്ങളില്‍ മത്തിയുള്‍പ്പെടെയുള്ള മത്സ്യങ്ങള്‍ വലയിലാകുമെന്ന പ്രതീക്ഷയിലാണ് തൊഴിലാളികള്‍.
വലിയ ബോട്ടുകള്‍ കടലില്‍ ആധൂനിക സൌകര്യങ്ങള്‍ ഉപയോഗിച്ച് വന്‍ തോതില്‍
മത്സ്യം പിടികൂടുന്നത് പരമ്പരാഗത തൊഴിലാളികളെ നിരാശരാക്കുന്നുണ്ട്. യന്ത്ര ബോട്ടുകള്‍ കടലില്‍ ഇറങ്ങാതിരുന്ന ട്രോളിംഗ് സമയത്ത് ഇവര്‍ക്ക് കൂടുതല്‍ മത്സ്യങ്ങളെ ലഭിച്ചിരുന്നു.
നാല് ദിവസങ്ങളില്‍ കൂടുതല്‍ മത്സ്യങ്ങള്‍ ലഭ്യമാകുമെന്നാണ് തൊഴിലാളികള്‍ പറയുന്നത്. മഴ മാറി കടല്‍ ക്ഷോഭത്തിന്റെ ശക്തി കുറഞ്ഞതോടെ മീനുകള്‍ കടലിന്റെ മുകള്‍ത്തട്ടിലേക്ക് എത്തിയെന്ന് തൊഴിലാളികള്‍ വ്യക്തമാക്കി. കഴിഞ്ഞ ദിവസമാണ് ട്രോളിംഗ് നിരോധനം അവസാനിച്ചത്.