ടൈറ്റാനിയം അഴിമതി: വീണ്ടും സമയം നീട്ടി

 ട്രാവന്‍കൂര്‍ ടൈറ്റാനിയം , ടൈറ്റാനിയം അഴിമതി , ഹൈക്കോടതി, ഉമ്മന്‍ചാണ്ടി
കൊച്ചി| jibin| Last Modified തിങ്കള്‍, 13 ഒക്‌ടോബര്‍ 2014 (12:38 IST)
ട്രാവന്‍കൂര്‍ ടൈറ്റാനിയം അഴിമതിക്കേസിലെ വിജിലന്‍സ് അന്വേഷണത്തിന് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള സ്റ്റേ ഹൈക്കോടതി രണ്ടാഴ്ചത്തേക്കു കൂടി നീട്ടി. വിദേശത്തുള്ള പ്രതികള്‍ക്ക് അയച്ച നോട്ടീസ് മടങ്ങി വരാത്തത് ചൂണ്ടിക്കാട്ടിയാണ് സ്റ്റേ നീട്ടിയത്. നേരത്തെ മൂന്നാഴ്ചത്തേയ്ക്കായിരുന്നു കോടതി സ്റ്റേ നല്‍കിയിരുന്നത്.

ടൈറ്റാനിയം ഇടപാടില്‍
ഉദ്യോഗസ്ഥര്‍ ശരിയായ രീതിയിലാണ് പ്രവര്‍ത്തനമെന്നാണ് വിജിലന്‍സിന്റെ പ്രാഥമികാന്വേഷണ റിപ്പോര്‍ട്ട്. എന്നല്‍ അഴിമതി സംബന്ധിച്ച പരാതികളില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താന്‍ തൃശൂര്‍ വിജിലന്‍സ് കോടതി ഉത്തരവിട്ടിരുന്നു. ഇതിനെതിരെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ടി ബാലകൃഷ്ണല്‍ നല്‍കിയ ഹര്‍ജിയിലാണ് സ്റ്റേ അനുവദിച്ചത്.


ടൈറ്റാനിയം അഴിമതിക്കേസിന്റെ നിഴലില്‍ നില്‍ക്കുന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, മന്ത്രിമാരായ രമേശ് ചെന്നിത്തല, വികെ ഇബ്രാഹികുഞ്ഞ് തുടങ്ങിയവര്‍ക്കെതിരെ കേസെടുക്കാന്‍ മുന്‍കൂര്‍ അനുമതി ആവശ്യമില്ലെന്നും കീഴ്ക്കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു. ട്രാവന്‍കൂര്‍ ടൈറ്റാനിയത്തില്‍ സ്ഥാപിച്ച മാലിന്യ സംസ്കരണ പ്ളാന്‍റിന്‍െറ പേരില്‍ 200 കോടി രൂപയുടെ അഴിമതി നടന്നുവെന്നാണ് കേസ്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :