ഗതാഗത കമ്മീഷണര്‍ക്കെതിരെ വകുപ്പുമന്ത്രി; ടോമിന്‍ ജെ തച്ചങ്കരിയെ തല്‍സ്ഥാനത്തു നിന്ന് മാറ്റണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു

ഗതാഗത കമ്മീഷണര്‍ക്കെതിരെ ഗതാഗതമന്ത്രി

തിരുവനന്തപുരം| JOYS JOY| Last Modified ബുധന്‍, 17 ഓഗസ്റ്റ് 2016 (13:15 IST)
ഗതാഗത കമ്മീഷണര്‍ ടോമിന്‍ ജെ തച്ചങ്കരിയെ തല്‍സ്ഥാനത്തു നിന്ന് മാറ്റണമെന്ന് ഗതാഗതവകുപ്പ് മന്ത്രി ആവശ്യപ്പെട്ടു. ഇക്കാര്യം മുഖ്യമന്ത്രി പിണറായി വിജയനോട് ആവശ്യപ്പെട്ടു. തച്ചങ്കരിയെയും കൊണ്ട്​ ഇനി മുന്നോട്ട്​ പോകാനാവില്ലെന്നും ഇത്​ വകുപ്പി​ന്റെ പ്രതിച്‌ഛായ നഷ്​ടപ്പെടുത്തും എന്നും മന്ത്രി മുഖ്യമന്ത്രിയോട്​ ആവശ്യപ്പെട്ടു.

ഹെൽമറ്റ്​ ധരി​ച്ചില്ലെങ്കിൽ പെ​ട്രോള്‍ ഇല്ല എന്നതടക്കമുളള അനേകം കാര്യങ്ങളിൽ ഗതാഗത കമ്മീഷണറുമായി ​ മന്ത്രിക്ക് അഭിപ്രായവ്യത്യാസം ഉണ്ടായിരുന്നു. പല കാര്യങ്ങളും മന്ത്രി അറിയാതെ തച്ചങ്കരി നടപ്പാക്കുന്നു എന്നതാണ്​ ​പ്രധാന വിഷയം.

ഏറ്റവും ഒടുവിൽ തച്ചങ്കരിയുടെ ജന്മദിനാഘോഷം എല്ലാ ആർ ഡി ഒ ഓഫീസുകളിൽ നടത്തിയതിനും മ​ന്ത്രി എതിരായിരുന്നു. ഈ സാഹചര്യത്തിലാണ്​ തച്ചങ്കരിയെ തൽസ്​ഥാനത്തുനിന്ന്​ നീക്കണമെന്ന്​ മന്ത്രി മുഖ്യമന്ത്രി പിണറായി വിജയനോട്​ ആവ​ശ്യപ്പെട്ടത്​.

വെള്ളിയാഴ്​ചത്തെ മന്ത്രിസഭായോഗത്തില്‍ ഇക്കാര്യത്തിൽ തീരുമാനം ഉണ്ടായേക്കുമെന്നാണ് റിപ്പോർട്ട്​.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :