ഗതാഗത നിയമ ലംഘനം: ഇന്റര്‍സെപ്റ്റര്‍ പിഴ ഈടാക്കിയത് മൂന്ന് ലക്ഷം

മലപ്പുറം| Last Modified തിങ്കള്‍, 26 മെയ് 2014 (13:22 IST)
ഗതാഗത നിയമ ലംഘനം നടത്തുന്നതിനായി ഇന്‍റര്‍സെപ്റ്റര്‍ ഉപയോഗിച്ചതിലൂടെ ഈടാക്കിയത് 3 ലക്ഷം രൂപയായി ഉയര്‍ന്നു.
ഗതാഗത നിയമ ലംഘനം തടയുന്നതിനും അപകടങ്ങള്‍ കുറയ്ക്കുന്നതിനുമായി മോട്ടോര്‍ വാഹന വകുപ്പ് ജില്ലയ്ക്ക് അനുവദിച്ച ഇന്റര്‍സെപ്റ്ററിന്റെ കാമറാ നിരീക്ഷണത്തില്‍ ഇതുവരെ മൂന്ന് ലക്ഷം പിഴ ഈടാക്കിയതായി ആര്‍.റ്റി.ഒ. അറിയിച്ചു.

മെയ് ആദ്യവാരം മുതലാണ് ജില്ലയില്‍ ഇന്റര്‍സെപ്റ്റര്‍ മുഖേന നിരീക്ഷണം തുടങ്ങിയത്. ഇന്റര്‍സെപ്റ്ററിന്റെ കാമറയില്‍ പതിഞ്ഞ ഉടന്‍ കൈകാണിച്ച് നിര്‍ത്തിയാണ് ഇത്രയും രൂപ പിഴ ഈടാക്കിയത്.

അപകടകരമായ വാഹനം ഓടിക്കല്‍ - 34, ഹെഡ് ലൈറ്റ് ഹൈ ബീം- എട്ട്, മദ്യപിച്ച് വാഹനമോടിക്കല്‍ - മൂന്ന്, ശരിയല്ലാത്ത രീതിയിലുള്ള റജിസ്ട്രേഷന്‍ മാര്‍ക്ക് - 48, അമിത വേഗത - 30, ഹെല്‍മറ്റില്ലാതെ മോട്ടോര്‍ സൈക്കിള്‍ ഓടിക്കല്‍- 74, മോട്ടോര്‍ സൈക്കിളില്‍ മൂന്ന് പേരുടെ യാത്ര - 32, വാഹം ഓടിക്കുമ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗം - 18, സൈഡ് മിറര്‍ ഇല്ലാത്ത മോട്ടോര്‍സൈക്കിള്‍ - 32, അമിതഭാരം - 14, ബസ്സുകളുടെ എമര്‍ജന്‍സി എക്സിറ്റ് തടസ്സപ്പെടുത്തിയത് - എട്ട്, ഇടത് ഭാഗത്ത് കൂടെ ഓവര്‍ടേക്ക് ചെയ്തത് -എട്ട് എന്നിങ്ങന വിവിധ കേസുകളിലാണ് മൂന്ന് ലക്ഷത്തോളം പിഴ ഈടാക്കിയത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :