സെൻകുമാറിന് സര്‍ക്കാര്‍വക മറ്റൊരു മുട്ടന്‍പണി; ചീഫ് സെക്രട്ടറി യോഗം വിളിച്ചു

തിരുവനന്തപുരം, വെള്ളി, 28 ജൂലൈ 2017 (15:01 IST)

  TP Senkumar , police , DGP , Nalini netto , പൊലീസ്  , ടിപി സെൻകുമാര്‍ , തീവ്രവാദ ഭീഷണി , ഇന്റലിജന്റസ് , ചീഫ് സെക്രട്ടറി , നളിനി നെറ്റോ

മുൻ സംസ്ഥാന പൊലീസ് മേധാവി ടിപി സെൻകുമാറിന് ഏര്‍പ്പെടുത്തിയിരുന്ന സുരക്ഷ പിൻവലിക്കാൻ സർക്കാർ നീക്കം. ഇക്കാര്യത്തില്‍ തീരുമാനമെടുക്കാൻ ചീഫ് സെക്രട്ടറി നളിനി നെറ്റോ സുരക്ഷാ അവലോകനയോഗം വിളിച്ചു.

തീവ്രവാദ ഭീഷണി അവഗണിച്ചാണ് ബി കാറ്റഗറി സുരക്ഷയുള്ള സെൻകുമാറിന്റെ സുരക്ഷ സര്‍ക്കാര്‍ പിന്‍‌വലിക്കുന്നത്. സെൻകുമാറിന്റെ സുരക്ഷാസംഘത്തിലെ മൂന്നുപേരെ കഴിഞ്ഞദിവസം സർക്കാർ പിൻവലിച്ചിരുന്നു. ഇതിനു പിന്നാലെയാണ് സര്‍ക്കാര്‍ ഇങ്ങനെയൊരു തീരുമാനത്തിലേക്ക് നീങ്ങുന്നത്.

ഇന്റലിജന്റസ് മേധാവിയായിരിക്കെയാണു സുരക്ഷാ ഭീഷണിയുണ്ടെന്ന റിപ്പോർട്ടിനെ തുടർന്നു സെൻകുമാറിനു ബി കാറ്റഗറി സുരക്ഷ ഏർപ്പെടുത്തിയത്. എന്നാൽ പിന്നീട് കാലക്രമേണ ഇത് വെട്ടിക്കുറച്ചിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  
പൊലീസ് ടിപി സെൻകുമാര്‍ തീവ്രവാദ ഭീഷണി ഇന്റലിജന്റസ് ചീഫ് സെക്രട്ടറി നളിനി നെറ്റോ Police Dgp Tp Senkumar Nalini Netto

വാര്‍ത്ത

news

സ്വീകരണം പോര; നിശ്ചയിച്ച പരിപാടി ഉദ്ഘാടനം ചെയ്യാതെ എഡിജിപി ആര്‍ ശ്രീലേഖ മടങ്ങി !

സ്വീകരണത്തിലൊക്കെ വലിയ കാര്യമുണ്ടെന്ന് തെളിയിച്ചിരിക്കുകയാണ് ഡിജിപി ആര്‍ ശ്രീലേഖ. ...

news

പാനമ അഴിമതിക്കേസില്‍ ഷെരീഫ് രാജിവച്ചു; ക്രിമിനല്‍ കേസെടുക്കുണമെന്ന് സുപ്രീംകോടതി - പാകിസ്ഥാന്‍ രാഷ്‌ട്രീയ പ്രതിസന്ധിയില്‍

പനാമ അഴിമതിക്കേസില്‍ സുപ്രീംകോടതി ഉത്തരവ് വന്നതിന് പിന്നാലെ നവാസ് ഷെരീഫ് പാകിസ്ഥാന്‍ ...

news

ആഡംബര കാറിനു മുന്നില്‍നിന്നുള്ള സെല്‍ഫി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്‌തോ ? സൂക്ഷിക്കൂ... എട്ടിന്റെ പണി പുറകെ വരുന്നുണ്ട് !

ഏതെങ്കിലുമൊരു പുതുപുത്തന്‍ കാറിനുമുന്നില്‍ നിന്നോ അല്ലെങ്കില്‍ ഒരു ഹോളിഡെ കോട്ടേജിനു ...

news

ദിലീപിന് പ്രത്യേക പരിഗണന നല്‍കുന്നവരുടെ ലക്ഷ്യം ഒന്നുമാത്രം; വിമര്‍ശനവുമായി ടി പത്മനാഭന്‍

കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട കേസില്‍ ജനപ്രിയ താരം ദിലീപിനെ അറസ്റ്റ് ചെയ്ത സംഭവം ...