വി​വാ​ദ പരാമര്‍ശം; സെന്‍കുമാര്‍ ഹൈക്കോടതിയില്‍ മുന്‍കൂര്‍ജാമ്യാപേക്ഷ നല്‍കി

സെന്‍കുമാര്‍ ഹൈക്കോടതിയില്‍ മുന്‍കൂര്‍ജാമ്യാപേക്ഷ നല്‍കി

  Tp senkumar , police , arrest , GGP , Senkumar , ടിപി സെൻകുമാർ , ഹൈക്കോടതി , ക്രൈംബ്രാഞ്ച് , പൊലീസ് , മതസ്‌പർധ
തിരുവനന്തപുരം| jibin| Last Modified തിങ്കള്‍, 17 ജൂലൈ 2017 (13:35 IST)
മതസ്‌പർധ വളർത്തും വിധം പരാമർശങ്ങൾ നടത്തിയെന്ന കേസിൽ മുൻ ഡിജിപി ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി. ഉദ്യോഗസ്ഥര്‍ തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങളാണ് കേസിന് കാരണമെന്ന് ജാമ്യാപേക്ഷയില്‍ സെന്‍കുമാര്‍ ചൂണ്ടിക്കാട്ടുന്നു.

ഐപിസി 153 എ പ്രകാരം ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണ് സൈബര്‍ പൊലീസ് സെന്‍കുമാറിനെതിരെ കേസെടുത്തത്. വിവാദഅഭിമുഖം പ്രസിദ്ധീകരിച്ച വാരികയ്ക്കെതിരേയും കേസെടുത്തിട്ടുണ്ട്.

സെൻകുമാറിനും വിവാദ അഭിമുഖം പ്രസിദ്ധീകരിച്ച വാരികയുടെ പ്രസാധകനുമെതിരെ ക്രൈംബ്രാഞ്ച് കേസെടുത്തിരുന്നു. ജാമ്യമില്ലാ വകുപ്പു ചുമത്തിയാണു ക്രൈംബ്രാഞ്ചിനു കീഴിലുള്ള സൈബർ പൊലീസ് സ്റ്റേഷൻ കേസെടുത്തത്.

സെ​ൻ​കു​മാ​റി​നെ​തി​രേ കേ​സെ​ടു​ക്കാ​മെ​ന്ന് ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ ഓ​ഫ് പ്രോ​സി​ക്യൂ​ഷ​ൻ ക്രൈം​ബ്രാ​ഞ്ച് നി​യ​മോ​പ​ദേ​ശം ന​ൽ​കിയുരുന്നു.

സ​ർ​വീ​സി​ൽ​നി​ന്നു വി​ര​മി​ച്ച​ശേ​ഷം ഒ​രു വാ​രി​ക​യ്ക്ക് ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ലാ​ണ് സെ​ൻ​കു​മാ​ർ മു​സ്ലിം വി​രു​ദ്ധ പ​രാ​മ​ർ​ശം ന​ട​ത്തി​യ​ത്. നൂ​റു​കു​ട്ടി​ക​ൾ ജ​നി​ക്കു​മ്പോള്‍ 42പേ​ർ മു​സ്ലിം വി​ഭാ​ഗ​ക്കാ​രാ​ണെ​ന്ന അദ്ദേഹത്തിന്റെ പ​രാ​മ​ർ​ശ​മാണ് കൂടുതല്‍ വി​വാ​ദ​മാ​യത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :